gnn24x7

സെർച്ച് കമ്മിറ്റി രൂപീകരിക്കാന്‍ സർവകലാശാലാ പ്രതിനിധികളെ നൽകണം; എട്ട് സർവകലാശാലാ വി.സിമാർക്ക് കത്തയച്ച് രാജ്ഭവൻ

0
66
gnn24x7

തിരുവനന്തപുരം: വൈസ് ചാൻസലർമാരെ നിയമിക്കാനായി സെർച്ച് കമ്മിറ്റി രൂപീകരിക്കാന്‍ സർവകലാശാലാ പ്രതിനിധികളെ നൽകണമെന്ന് ചാൻസലർ കൂടിയായ ഗവർണറുടെ നിർദേശം. എട്ട് സർവകലാശാലാ വി.സിമാർക്കാണ് രാജ്ഭവൻ കത്തയച്ചത്. നടപടിയുണ്ടായില്ലെങ്കിൽ ചാൻസലർ നടപടിയുമായി മുന്നോട്ടുപോകുമെന്നും മുന്നറിയിപ്പുണ്ട്.

കേരള, എം.ജി, കുസാറ്റ്, കണ്ണൂർ, മലയാളം, കെ.ടി.യു, അഗ്രികൾച്ചർ, ഫിഷറീസ് തുടങ്ങിയ സർവകലാശാലകളിലെ വി.സിമാർക്കാണ് രാജ്ഭവൻ കത്തയച്ചിരിക്കുന്നത്. ഒരു മാസത്തിനകം യോഗം ചേർന്ന് പ്രതിനിധിയെ നൽകണമെന്നാണു നിർദേശം. നടപടി ഉണ്ടായില്ലെങ്കിൽ സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിൽ സ്വന്തമായി കമ്മിറ്റി രൂപീകരിക്കുമെന്നും ഗവർണർ വ്യക്തമാക്കിയിട്ടുണ്ട്. ഇതു രണ്ടാം തവണയാണ് സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധികളെ നൽകണമെന്ന് ആവശ്യപ്പെട്ട് രാജ്ഭവൻ സർവകലാശാലകൾക്ക് കത്തയയ്ക്കുന്നത്. ഇതിനുശേഷം രണ്ടു മാസം പിന്നിട്ടിട്ടും പ്രതികരണമൊന്നും ഉണ്ടാകാത്തതിനെ തുടർന്ന് താക്കീതെന്ന നിലയ്ക്കു പുതിയ കത്ത് നൽകിയിരിക്കുന്നത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/JhxiciOJCEF28fswCzOCIB

gnn24x7