gnn24x7

PayPal 2,500 ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നു ; അയർലണ്ടിൽ 200-ലധികം പേരെ പിരിച്ചുവിടും

0
286
gnn24x7

ചെലവ് കുറയ്ക്കുന്നതിനും ലാഭം മെച്ചപ്പെടുത്തുന്നതിനുമായി പേയ്മെന്റ് സ്ഥാപനമായ PayPal ആഘോലതലത്തിൽ 9% ജീവനക്കാരെ പിരിച്ചുവിടുന്നു. ഇതിന്റെ ഭാഗമായി അയർലണ്ടിൽ ഏകദേശം 205 തൊഴിലാളികളെ പിരിച്ചുവിടും. നിലവിൽ അയർലണ്ടിൽ 1,800-ലധികം പേർ PayPal ൽ ജോലി ചെയ്യുന്നു. പിരിച്ചുവിടൽ തീരുമാനം ജീവനക്കാരെ അറിയിച്ചു. ഇപ്പോൾ കൺസൾട്ടേഷൻ പ്രക്രിയ ആരംഭിക്കും.

ഈ ആഴ്ച ആദ്യം, പേപാൽ ആഗോളതലത്തിൽ ഏകദേശം 2,500 ജോലികൾ അല്ലെങ്കിൽ അതിന്റെ തൊഴിലാളികളുടെ 9% വെട്ടിക്കൂറയ്ക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു. ഡയറക്ട് കട്ട്സ് വഴിയും വർഷം മുഴുവനും ഓപ്പൺ റോളൂകൾ ഒഴിവാക്കുന്നതിലൂടെയും കമ്പനിയെ കൊണ്ടുവരാനാണ് തീരുമാനമെന്ന് സിഇഒ അലക്സ് ക്രിസ്‌സിൽ പറഞ്ഞു. 2023 മാർച്ചിൽ, പേപാൽ ഡണ്ടൽക്കിലും ഡബ്ലിനിലൂം 62 പിരിച്ചുവിടലുകൾ പ്രഖ്യാപിക്കുകയും, ഡൻഡാക്ക് ഓഫീസ് അടച്ചുപൂട്ടുകയും ചെയ്തു. ഡണ്ടൽക്കിലെ ശേഷിക്കുന്ന ജീവനക്കാർ മറ്റിടങ്ങളിലെ ജോലികളിലേക്ക് മാറി.

2023 ജനുവരിയിൽ, PayPal ആഗോളതലത്തിൽ 2,000 തൊഴിൽ വെട്ടിക്കൂറവുകൾ പ്രഖ്യാപിച്ചു, ഇത് മൊത്തം തൊഴിലാളികളുടെ 7% ആയിരൂന്നു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7