gnn24x7

രണ്ടാം മോദി സർക്കാറിന്റെ അവസാന ബജറ്റ്; ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ ബജറ്റ് അവതരിപ്പിച്ച് തുടങ്ങി

0
69
gnn24x7

ന്യൂഡൽഹി: രണ്ടാം മോദി സർക്കാറിന്റെ അവസാന ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിക്കാൻ തുടങ്ങി. വ്യാഴാഴ്ച രാവിലെ 11നാണ് ബജറ്റ് അവതരണം തുടങ്ങിയത്.

ബജറ്റിന് മുന്നോടിയായി ധനമന്ത്രി രാഷ്ട്രപതി ​​ദ്രൗപതി മുർമുവിനെ സന്ദർശിച്ചിരുന്നു. തുടർന്നാണ് പാർലമെന്റിലെത്തിയത്.

രണ്ടാം മോദി സർക്കാറിന്റെ അവസാന പാർലമെന്റ് സമ്മേളനമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇടക്കാല ബജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുന്നത്. ​ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തതിനാൽ തന്നെ ക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്നതായിരിക്കും ബജറ്റെന്ന് സൂചനയുണ്ട്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/JhxiciOJCEF28fswCzOCIB

gnn24x7