gnn24x7

യാത്രക്കാരുമായി പറന്നുയർന്ന വിമാനത്തിന്റെ ഡോർ ഇളകിത്തെറിച്ചു; ടേക്ക് ഓഫ് കഴിഞ്ഞ് ഏതാനും മിനിറ്റുകള്‍ക്കുള്ളിലായിരുന്നു സംഭവം

0
155
gnn24x7

കാലിഫോര്‍ണിയ: വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തിന്റെ ഡോര്‍ ആകാശമദ്ധ്യേ ഇളകിത്തെറിച്ചു. ടേക്ക് ഓഫ് കഴിഞ്ഞ് ഏതാനും മിനിറ്റുകള്‍ക്കുള്ളിലായിരുന്നു സംഭവം. 171 യാത്രക്കാർ സംഭവ സമയത്ത് വിമാനത്തിൽ ഉണ്ടായിരുന്നു. പരിഭ്രാന്തരായ യാത്രക്കാരില്‍ പലരും ഉറക്കെ നിലവിളിച്ചു. അപകട നിമിഷങ്ങള്‍ക്കൊടുവില്‍ വിമാനം അടിയന്തിരമായി ലാന്റ് ചെയ്തു. വിമാനത്തിലുണ്ടായിരുന്ന ആര്‍ക്കും പരിക്കുകളില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

പോര്‍ട്‍ലാന്‍ഡില്‍ നിന്ന് കാലിഫോര്‍ണിയയിലെ ഒന്റാറിയോയിലേക്ക് പുറപ്പെട്ട അലാസ്ക എയര്‍ലൈന്‍സിന്റെ എസ് 1282 വിമാനത്തിലെ യാത്രക്കാരാണ് നടങ്ങുന്ന നിമിഷങ്ങള്‍ക്ക് സാക്ഷിയായത്. ബോയിങ് 739-9 മാക്സ് വിമാനം പോര്‍ട്‍ലാന്‍ഡ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുപൊങ്ങി മിനിറ്റുകള്‍ക്കകം ഡോര്‍ ഇളകിത്തെറിക്കുകയായിരുന്നു. 171 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. പിന്നാലെ വിമാനം പോര്‍ട്‍ലാന്‍ഡ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ തന്നെ എമര്‍ജന്‍സി ലാന്റിങ് നടത്തുകയായികുന്നു. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുകയാണെന്നും വിവരങ്ങള്‍ ലഭ്യമാവുന്ന മുറയ്ക്ക് അവ പുറത്തുവിടുമെന്ന് അലാസ്ക എയര്‍ലൈന്‍സ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്ന യുഎസ് നാഷണല്‍ ട്രാന്‍സ്‍പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും അറിയിച്ചു. 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/JhxiciOJCEF28fswCzOCIB

gnn24x7