gnn24x7

സൂര്യനെ മറികടക്കുന്ന ഭീമാകാരമായ ചന്ദ്രൻ; 30 സെക്കൻഡ് ദൈർഘ്യമുള്ള വ്യാജവീഡിയോ വൈറൽ

0
273
gnn24x7

ന്യൂഡൽഹി: ആർട്ടിക് പ്രദേശത്ത് നിന്ന് സൂര്യനെ മറികടക്കുന്ന ഭീമൻ ചന്ദ്രനെ കാണിക്കുന്ന 30 സെക്കൻഡ് ദൈർഘ്യമുള്ള വ്യാജവീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

സൂര്യനെ മറികടക്കുന്നതിനും ഒരു നിമിഷം അന്ധകാരമുണ്ടാക്കുന്നതിനും തൊട്ട് മുമ്പ് ഭൂമിയുടെ ഉപരിതലത്തിന് വളരെ അടുത്തായാണ് ചന്ദ്രൻ പ്രത്യക്ഷപ്പെടുകയും ചക്രവാളത്തിന് താഴെയായി മങ്ങുകയും ചെയ്യുന്നതായാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത്.

ഒഡീഷ പോലീസ് ഇൻസ്പെക്ടർ ജനറൽ അമിതാഭ് താക്കൂർ തന്റെ 27,000 ഫോളേവെഴ്‌സുമായി വീഡിയോ പങ്കിടും ഇത് ഉത്തരധ്രുവത്തിൽ നിന്നുള്ളതാണെന്ന് അവകാശപ്പെടും ചെയ്തു. എന്നാൽ അബദ്ധം മനസിലാക്കി ആ പോസ്റ്റ് പിന്നീട് ഡിലീറ്റ് ഹെയ്‌യുകയും ചെയ്തു.എന്നാൽ ഇതിനോടകം തന്നെ മൂവായിരത്തിലധികം തവണ ഇവ റീട്വീറ്റ് ചെയ്യപ്പെടുകയും പതിനായിരത്തോളം ലൈക്കുകൾ ലഭിക്കുകയും ചെയ്തിരുന്നു.

Aleksey___nx എന്ന ഉപയോക്താവ് TikTok- ൽ നിർമ്മിച്ച ആനിമേഷൻ വീഡിയോയാണിത്. ഈ കലാകാരൻ അടുത്തിടെ നിർമിച്ച ‘യു‌എഫ്‌ഒ ഓവർ ദി മൂൺ” വീഡിയോയും വൈറലായിരുന്നു. നിരവധിപേരാണ് ഇത് ഷെയർ ചെയ്തത്. ഉറവിടം വ്യക്തമല്ലെങ്കിലും പോലും കമ്പ്യൂട്ടർ ജനറേറ്റഡ് വിഡിയോയാണ് ഇതെന്ന് നിഷ്പ്രയാസം മനസിലാക്കാൻ കഴിയും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here