gnn24x7

ഗൾഫിലേക്ക് മടങ്ങാൻ കഴിയാതെ പതിനായിരക്കണക്കിന് മലയാളികൾ; തൊഴിൽ നഷ്ടപ്പെടുമെന്ന് ആശങ്ക

0
732
gnn24x7

ദുബായ്: ബഹ്റൈന്‍, ഖത്തര്‍ എന്നിവ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിൽ ഇന്ത്യക്കാര്‍ക്ക് നേരിട്ട് പ്രവേശിക്കാൻ അനുമതി ഇല്ലാത്തതിനാൽ ഒരു വര്‍ഷത്തോളമായി സൗദി അറേബ്യ, കുവൈത്ത്, യു.എ.ഇ., ഒമാന്‍ എന്നിവിടങ്ങളിലേക്ക് മടങ്ങാൻ കഴിയാതെ പതിനായിരക്കണക്കിന് മലയാളികളാണ് കുടുങ്ങിയിരിക്കുന്നത്. തൊഴിൽ നഷപ്പെട്ടേക്കാം എന്ന ആശങ്കയിലാണ് ഇവർ കഴിയുന്നത്.

ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ജോലിയിലേക്ക് തിരിച്ചെത്തിയില്ലെങ്കില്‍ പകരം ആളുകളെ നിയമിക്കുമെന്ന് നിരവധി പ്രവാസികള്‍ക്ക് സ്ഥാപനങ്ങള്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗള്‍ഫ് നാടുകള്‍ വിലക്ക് പിന്‍വലിച്ചാല്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മടങ്ങാന്‍ സാധിക്കും

അര്‍മേനിയ, ഉസ്ബെക്കിസ്താന്‍ തുടങ്ങിയ രാജ്യങ്ങള്‍വഴി പ്രവാസികള്‍ യു.എ.ഇ.യില്‍ എത്തുന്നുണ്ട്. എന്നാല്‍ അതിന് ചെലവേറെയാണ്. അടിയന്തരമായി ഗള്‍ഫിലേക്ക് മടങ്ങേണ്ടവരുടെ അവസ്ഥ കേന്ദ്ര സര്‍ക്കാര്‍ ഗള്‍ഫ് ഭരണകൂടത്തെ അറിയിക്കണമെന്ന് പ്രവാസി സംഘടനകള്‍ നേരത്തേതന്നെ ആവശ്യമുന്നയിച്ചിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here