വിരാട് കോലി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നില്ല; വാർത്ത നിഷേധിച്ച് ബിസിസിഐ

0
86

മുംബൈ: യു.എ.ഇയില്‍ ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നടക്കുന്ന ട്വന്റി-20 ലോകകപ്പിനു ശേഷം വിരാട് കോലി ഇന്ത്യയുടെ ഏകദിന, ട്വന്റി-20 ടീമുകളുടെ നായക സ്ഥാനം ഒഴിയുമെന്ന രീതിയിൽ പുറത്തുവന്ന റിപ്പോര്‍ട്ട് നിഷേധിച്ച് ബിസിസിഐ. ഇന്ത്യയുടെ പരിമിത ഓവര്‍ ക്രിക്കറ്റ് ടീമിന്റെ നായകനായി രോഹിത് ശര്‍മ എത്തുമെന്ന വാര്‍ത്തകള്‍ അസംബന്ധമാണെന്നും അങ്ങനെയൊരു കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും ബി.സി.സി.ഐ ട്രഷറര്‍ അരുണ്‍ ധുമല്‍ വ്യക്തമാക്കി.

‘ഇതെല്ലാം അസംബന്ധമാണ്. ക്യാപ്റ്റന്‍ സ്ഥാനം വിഭജിക്കുന്നതിനെ കുറിച്ചാണ് നിങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇങ്ങനെയൊരു കാര്യം ബി.സി.സി.ഐയുടെ ആലോചനയില്‍ പോലും വന്നിട്ടില്ല. എല്ലാ ഫോര്‍മാറ്റിലും കോലി ക്യാപ്റ്റനായി തുടരും.’ എന്ന് ധുമല്‍ മാധ്യമങ്ങളോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here