gnn24x7

എമര്‍ജന്‍സിയ്ക്കും, പോലീസ് വാഹനങ്ങൾക്കും വഴി നല്‍കാതെ വാഹനമോടിക്കുന്നവര്‍ക്ക് അബുദാബി പോലീസിന്റെ മുന്നറിയിപ്പ്

0
245
gnn24x7

അബുദാബി: എമര്‍ജന്‍സിയ്ക്കും, പോലീസ് വാഹനങ്ങൾക്കും വഴി നല്‍കാതെ വാഹനമോടിക്കുന്നവര്‍ക്ക് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി ആംബുലന്‍സുകള്‍, പോലീസ് വാഹനങ്ങള്‍, ഫയര്‍ ആന്റ് സേഫ്റ്റി വാഹനങ്ങള്‍ തുടങ്ങിയ എമര്‍ജന്‍സി ആവശ്യങ്ങൾക്ക് പോകുന്ന വാഹനങ്ങളെ വഴിമുടക്കുകയോ തടസ്സങ്ങള്‍ സൃഷ്ടിക്കുകയോ ചെയ്യുന്നവര്‍ക്കാണ് പോലീസിന്റെ മുന്നറിയിപ്പ്.

പിടിയിലാകുന്നവര്‍ക്ക് 3000 ദര്‍ഹം പിഴയും, അതോടൊപ്പം 30 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കുകയും ചെയ്യും. എമര്‍ജന്‍സി വാഹനങ്ങള്‍ക്കായിരിക്കണം എപ്പോഴും റോഡില്‍ മുന്‍ഗണന നല്‍കേണ്ടതെന്ന് പോലിസ് വ്യക്തമാക്കി. കൂടാതെ എമര്‍ജന്‍സി വാഹനങ്ങളുടെ യാത്ര മുടക്കുന്ന രീതിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നും പോലീസ് പറഞ്ഞു.

നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ആളുകളുടെ ജീവന്‍ നഷ്ടമാവുന്ന സാഹചര്യങ്ങള്‍ ഉണ്ടാവുന്നത്, ഇത് ഒഴിവാക്കുന്നതിന് വേണ്ടി എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് എത്രയും വേഗം ലക്ഷ്യത്തിലെത്താന്‍ വളിയൊരുക്കണമെന്നും ട്വിറ്റര്‍ സന്ദേശത്തില്‍ പോലിസ് അറിയിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here