gnn24x7

മാസ്ക്ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ വന്‍തുക പിഴ ഈടാക്കുമെന്ന് അബുദാബി പോലീസ് വ്യക്തമാക്കി

0
169
gnn24x7

അബുദാബി: മാസ്ക്ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ വന്‍തുക പിഴ ഈടാക്കുമെന്ന് അബുദാബി പോലീസ് വ്യക്തമാക്കി.

പൊതു ഇടങ്ങളിലും കൂടുതല്‍ പെരെത്തുന്ന സ്വകാര്യ ഇടങ്ങളിലും എല്ലാം മാസ്ക്ക്  ധരിക്കാത്തവര്‍ക്ക് 3000 ദിര്‍ഹം പിഴ ചുമത്തും. മാസ്ക്ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും തന്നെയാണ് വൈറസ്‌ വ്യാപനം ചെറുക്കുന്നതില്‍ നിര്‍ണായകം എന്ന് പോലീസ് വിശദീകരിക്കുന്നു.

കൃത്യമായി മൂക്കും വായയും മൂടുന്ന വിധത്തില്‍ വേണം മാസ്ക്ക്  ധരിക്കാന്‍, ഇതില്‍ ഒരു വിധത്തിലുള്ള മാറ്റവും ഉണ്ടാവരുത് എന്നും പോലീസ് നിര്‍ദ്ദേശം നല്‍കുന്നു.

പുകവലിക്കുക,അലക്ഷ്യമായി മാസ്ക്ക് ധരിക്കുക എന്നീ കാര്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നടപടിയുണ്ടാകും എന്ന് പോലീസ് പറയുന്നു.

കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് വന്‍തുക പിഴ ചുമത്തുന്നത്,24 മണിക്കൂറും പോലീസ് കര്‍ശന പരിശോധനയാണ് നടത്തുന്നത്.

നേരത്തെ മാസ്ക്ക് ധരിക്കാത്തവര്‍ക്ക് താക്കീത് മാത്രമാണ് നല്‍കിയിരുന്നത്,ഇപ്പോള്‍ നിയന്ത്രണം കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് വന്‍ തുക പിഴ ഈടാക്കുന്നത്

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here