gnn24x7

യു.എ.ഇയില്‍ താല്‍ക്കാലികമായി രാജ്യത്ത് പ്രവേശിക്കാനുള്ള വിസ നല്‍കുന്നത് നിര്‍ത്തി വെച്ചു

0
234
gnn24x7

യു.എ.ഇയില്‍ താല്‍ക്കാലികമായി രാജ്യത്ത് പ്രവേശിക്കാനുള്ള വിസ നല്‍കുന്നത് നിര്‍ത്തി വെച്ചു. കൊവിഡ്-19 നിന്റെ പശ്ചാത്തലത്തിലാണ് നടപടി. മാര്‍ച്ച് 19 മുതല്‍ രണ്ടാഴ്ചത്തേക്കാണ് വിസ വിലക്ക്. താമസ വിസക്കാര്‍ക്കും മറ്റു വിസക്കാര്‍ക്കും വിലക്ക് ബാധകമായിരിക്കും. ഇതാദ്യമായാണ് താമസവിസക്കാര്‍ക്ക് യു.എ.ഇ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒപ്പം യു.എ.ഇയില്‍ തൊഴില്‍ അനുമതി നല്‍കുന്നതും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

നിലവില്‍ അവധി എടുത്ത് യു.എ.ഇക്ക് പുറത്തു പോയവര്‍ക്ക് ചില നിര്‍ദ്ദേശങ്ങളും ഭരണകൂടം മുന്നോട്ട് വെക്കുന്നു.

അവധിയെടുത്ത് സ്വന്തം രാജ്യത്തേക്ക് പോയവര്‍ ഇവിടത്തെ യു.എ.ഇ പ്രതിനിധിയുമായി ബന്ധപ്പെടാനും യു.എ.ഇയിലേക്കുള്ള തിരിച്ചു പോക്കിന്റെ നടപടിക്രമങ്ങള്‍ സ്വീകരിക്കാനും ആവശ്യപ്പെട്ടു.

ബിസിനസ് ആവശ്യത്തിന് വേണ്ടി പുറത്തു പോയവര്‍ അവര്‍ പോയിരിക്കുന്ന രാജ്യങ്ങളിലെ യു.എ.ഇ പ്രതിനിധികളെ വിളിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒപ്പം അവധിക്കാലം ആഘോഷിക്കാനായി പോയവരും ഇവര്‍ പോയ രാജ്യങ്ങളിലെ സ്ഥാനപതികളുടെ സഹായം തേടാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതു സംബന്ധിച്ച് വിവരങ്ങള്‍ അറിയാന്‍ വേണ്ടി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ ( ഐ.സി.എ) യുമായി ആശയവിനിമയം നടത്താനും നിര്‍ദ്ദേശമുണ്ട്. ഇതിനായി ഇവരുടെ ഔദ്യോഗിക ഫോണ്‍ നമ്പറും ഇ മെയില്‍ ഐഡിയും ഇവര്‍ നല്‍കുന്നുണ്ട്. ഫോണ്‍: 023128867, 023128865, മൊബൈല്‍: 0501066099 ഇമെയില്‍: operation@ica.gov.ae Fax: 025543883

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here