gnn24x7

‘തൊട്ടാൽ പൊള്ളും’ വിമാന നിരക്കുകൾ: മടക്കയാത്ര പ്രതിസന്ധിയിലായി പ്രവാസികൾ

0
147
gnn24x7

വിമാനനിരക്ക് വർധിച്ചതോടെ മടക്ക യാത്ര പ്രതിസന്ധിയിലായി പ്രവാസികൾ. പലർക്കും അവധി തീരും മുൻപ് തിരിച്ചെത്താൻ കഴിയുന്നില്ല l. സെപ്റ്റംബർ ആദ്യ വാരം വരെ 1000 ദിർഹത്തിന് മുകളിലാണ് (22000 രൂപ) കേരളത്തിൽ നിന്നുള്ള നിരക്ക്. 4 പേരടങ്ങുന്നുന്ന കുടുംബത്തിനു മടങ്ങിയെത്താൻ ചുരുങ്ങിയത് 5000 ദിർഹമെങ്കിലും വേണം (1.12 ലക്ഷം രൂപ). നേരിട്ടല്ലാത്ത വിമാനങ്ങളിലും നിരക്കിൽ വലിയമാറ്റമില്ല. അധിക നിരക്ക് നൽകുന്നതിനൊപ്പം 24 മണിക്കൂറിലധികം യാത്രയ്ക്കും നഷ്ടമാകും.

കൊച്ചി -അബുദാബിയാണ് അൽപമെങ്കിലും ആശ്വാസ നിരക്ക് നൽകിയിരുന്ന റൂട്ട്. ഈ മാസം 17ന് ഇവിടേക്കുള്ള ഏറ്റവും കുറഞ്ഞ നിരക്ക് 1196 ദിർഹമാണ് (ഏകദേശം 27000 രൂപ). എയർ അറേബ്യയിലാണ് ഈ നിരക്ക്. ബജറ്റ് എയൽലൈനുകളായ സ്പൈസ് ജെറ്റിലും എയർ ഇന്ത്യ എക്സ്പ്രസിലും 17ന് കുറഞ്ഞ നിരക്ക് 1306, 1386 ദിർഹം എന്നിങ്ങനെയാണ് (ഏകദേശം 30000 രൂപ). ഈ മാസം 17നു കോഴിക്കോട്ട് നിന്ന് എയർ ഇന്ത്യാ എക്സ്പ്രസ് ദുബായിലേക്ക് സർവീസ് നടത്തുന്നത് 1250 ദിർഹത്തിനാണ് (28000 രൂപ). തിരുവനന്തപുരം- ദുബായ് ഏറ്റവും കുറഞ്ഞ നിരക്ക് 1333 ദിർഹമാണ്. (ഏകദേശം 30000 രൂപ). കൊച്ചി- ദുബായ് എയർ ഇന്ത്യാ എക്സ്പ്രസ് 1250 ദിർഹമാണ് ഈടാക്കുന്നത്.

സാധാരണ ഓഗസ്റ്റ് പകുതിയാകുമ്പോഴേക്കും കേരളത്തിൽ നിന്നുള്ള നിരക്ക് കുറയേണ്ടതാണെങ്കിലും ഓണം കാരണം അൽപം പോലും താഴാതെ തുടരുകയാണെന്നു ട്രാവൽ ഏജൻസികൾ പറയുന്നു. പ്രവാസികളുടെ മധ്യവേനൽ അവധി ഓഗസ്റ്റ് പകുതിയിൽ കഴിയുന്നതോടെ ടിക്കറ്റ് നിരക്കുകൾ കുറയും. ഇത്തവണ ഓണം ഓഗസ്റ്റിൽ തന്നെ വന്നതോടെ പലരും നാട്ടിൽ തന്നെ കൂടി. അവധി നീട്ടിയെടുത്ത് ഓണം ആഘോഷിച്ചു മടങ്ങാമെന്ന തീരുമാനിത്തിലാണ് പലരും. കോവിഡിനു ശേഷം ഇത്രയധികം ആളുകൾ ഒരുമിച്ചു നാട്ടിലേക്കു പോകുന്നതും ആദ്യമാണെന്ന് ട്രാവൽ ഏജൻസികൾ പറയുന്നു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU

gnn24x7