gnn24x7

പൊതുജനങ്ങൾക്ക് ജൂൺ 10 വരെ സൗജന്യ സൈക്കിൾ സവാരി ഒരുക്കി ദുബായ്

0
182
gnn24x7

ഈ മാസം 10 വരെ ദുബായിൽ സൗജന്യമായി സൈക്കിൾ ഓടിക്കാം. ലോക പരിസ്ഥിതി ദിനഘേഷത്തിന്റെ ഭാഗമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ) യും കരീമും ചേർന്നാണ് പൊതുജനങ്ങൾക്ക് സൗജന്യ സൈക്കിൾ സവാരി ഒരുക്കിയത്.കരീം സൈക്കിളുകൾ 186 ഡോക്കിങ് സ്റ്റേഷനുകളിൽ സൗജന്യമായി ലഭിക്കും.

നിർത്താതെ 45 മിനിറ്റ് യാത്രയാണ് നടത്താനാകുക. ദുബായിയെ സൈക്കിൾ സൗഹൃദ നഗരമാക്കി മാറ്റാനുള്ള സർക്കാരിന്റെ നിർദ്ദേശങ്ങളും കാർബൺ പുറന്തള്ളൽ കുറച്ച്, പരിസ്ഥിതി പ്രശ്നങ്ങൾ നേരിടാൻ സഹായിക്കുന്ന ആർടിഎയുടെ കമ്മ്യൂണിറ്റി കേന്ദ്രീകൃത പദ്ധതികളുടെയും ഭാഗവുമാണ് ഈ സംരംഭം. പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ മികച്ച മാതൃകയാണ് ഈ സംരംഭമെന്ന് അധികൃതർ പറഞ്ഞു. ഗവൺമെന്റിന്റെ നിർദ്ദേശങ്ങൾ നിറവേറ്റുന്നതിനായി ദുബായിയെ സൈക്കിൾ സൗഹൃദ നഗരമാക്കി മാറ്റുക കൂടി ലക്ഷ്യമാണ്.

Careem ആപ്പ് വഴി ഹോം സ്ക്രീനിലെ “GO” എന്നതിന് താഴെയുള്ള “BIKE” തിരഞ്ഞെടുക്കുക. തുടർന്ന് “One Day തിരഞ്ഞെടുക്കാം. “FREE” എന്ന കോഡ് ഉപയോഗിച്ച് സൗജന്യ റൈഡ് പാസാക്കി പ്രയോജനപ്പെടുത്തുക. ഇത് 24 മണിക്കൂറും പ്രവേശനം നൽകുന്നു. പങ്കെടുക്കുന്നവർ തങ്ങളുടെ കാർഡ് വിശദാംശങ്ങൾ നൽകണമെങ്കിലും നിരക്ക് ഈടാക്കില്ല. സിറ്റി വോക്ക്, ബിസിനസ് ബേ, ദുബായ് മീഡിയ സിറ്റി, കരാമ, അൽ മൻഖൂൽ, കൈറ്റ് ബീച്ച് എന്നിവയുൾപ്പെടെ ദുബായിൽ എല്ലായിടത്തുമുള്ള 186 സ്റ്റേഷനുകളിൽ കരീം സൈക്കിളുകൾ ലഭ്യമാണ്. ഉപയോക്താക്കൾക്ക് ഏറ്റവും പുതിയ കരീം ആപ്പ് Apple Store, Google Play വഴിയും ആൻഡ്രോയിഡിൽ നേരിട്ടും ഡൗൺലോഡ് ചെയ്യാം.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BhPDTny97p6JYunSO4wSHL

gnn24x7