gnn24x7

5000 അടി ഉയരത്തിൽ താമസമാക്കിയ സ്വദേശി വയോധികനെ ഹെലിക്കോപ്റ്ററിൽ ആശുപത്രിയിലെത്തിച്ച് റാസൽഖൈമ പൊലീസ്

0
183
gnn24x7

റാസൽഖൈമ: എമിറേറ്റിലെ ഒരു മലമുകളിൽ താമസമാക്കിയ സ്വദേശി വയോധികനെ ഹെലിക്കോപ്റ്ററിൽ ആശുപത്രിയിലെത്തിച്ച് റാസൽഖൈമ പൊലീസ്. നട്ടെല്ലിനടക്കം ദേഹവേദന അനുഭവിച്ച ആൾക്കാണ് ആകാശ വാഹനം സഹായകമായത്. 5000 അടി ഉയരത്തിലുള്ള പർവതത്തിൽ താമസമാക്കിയ സ്വദേശിയെ ആശുപത്രിയിലെത്തിക്കാൻ അതിവേഗ നടപടി സ്വീകരിക്കുകയായിരുന്നുവെന്ന് റാസൽഖൈമ പൊലീസ്എയർ വിങ് ഡയറക്ടറും വൈമാനികനുമായ കേണൽ സഈദ് റാഷിദ് അൽ യമ്മാഹി അറിയിച്ചു.

ശരീരവേദന കൊണ്ട് പ്രയാസപ്പെടുന്ന മുതിർന്ന പൗരനെ കുറിച്ച് പൊലീസ് കൺട്രോൾ റൂമിൽ വിവരം ലഭിച്ച ഉടൻ തന്നെ രക്ഷാപ്രവർത്തനത്തിനുള്ള തയാറെടുപ്പ് പൊലീസ് നടത്തി. 5000 അടി ഉയരത്തിലുള്ള പർവതത്തിലേക്ക് കരമാർഗമുള്ള ഗതാഗതം ദുഷ്കരവും സമയനഷ്ടവും വരുത്തുമെന്നതിനാലാണ് എയർ വിങ് വഴി രക്ഷാപ്രവർത്തനം അതിവേഗത്തിലാക്കിയതെന്ന് കേണൽ സഈദ് സൂചിപ്പിച്ചു.

പരാതി ലഭിച്ച് 20 മിനിറ്റിനകം അവശനായ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിക്കാൻ പൊലീസിനു സാധിച്ചു. ദ്രുത വേഗ വൈദ്യസഹായത്തിനു സജ്ജമായ ആകാശ ആംബുലൻസ് ഉദ്യോഗസ്ഥർക്ക് അൽ യമ്മാഹി നന്ദി പ്രകാശിപ്പിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here