gnn24x7

സൗദിയില്‍ കൊവിഡ് ബാധിച്ച ഒരു മലയാളി കൂടി മരിച്ചു

0
320
gnn24x7

ജിദ്ദ: സൗദിയില്‍ കൊവിഡ് ബാധിച്ച ഒരു മലയാളി കൂടി മരിച്ചു. മലപ്പുറം മങ്കട വടക്കാങ്കര സ്വദേശി പള്ളിയാലില്‍ ശബാഹുദീനാണ് ജിദ്ദയില്‍ വെച്ച് മരിച്ചത്. 34 വയസ്സായിരുന്നു.

സൗദിയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് 1858 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 205,929 പേര്‍ക്ക് കൊവിഡ് ബാധിച്ചു. 143,256 പേര്‍ക്ക് രോഗം ഭേദമായി.

gnn24x7