gnn24x7

കര്‍ഫ്യൂ പിന്‍വലിച്ചതിനു പിന്നാലെ യു.എ.ഇയിലും സൗദിയിലും കൊവിഡ് കേസുകളില്‍ വര്‍ധന

0
140
gnn24x7

ദുബായ്: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പ്രതിരോധ നടപടികളില്‍ അയവു വരുത്തിയതിനു പിന്നാലെ ഗള്‍ഫ് രാജ്യങ്ങളിലെ കൊവിഡ് കേസുകളില്‍ വര്‍ധനവ്.

മാര്‍ച്ച് മുതല്‍ കര്‍ഫ്യൂ അടക്കമുള്ള നിയന്ത്രണ നടപടികള്‍ നടപ്പിലാക്കിയ സൗദിയും യു.എ.ഇയും ഘട്ടം ഘട്ടമായി ഇവയില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നത്.

സൗദിയില്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 4100 ലേറെ കൊവിഡ് കേസുകളാണ്. രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഇപ്പോള്‍ 205,929 ആണ്. ഗള്‍ഫില്‍ കൊവിഡ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് സൗദിയിലാണ്.

മെയ് മാസത്തില്‍ ഒറ്റ ദിവസം 900 കൊവിഡ് കേസുകള്‍ സ്ഥിരീച്ചിരുന്ന യു.എ.ഇയില്‍ ഇത് 300, 400 ആയി കുറഞ്ഞിരുന്നു. ഇപ്പോള്‍ വീണ്ടും കൊവിഡ് രോഗികളുടെ എണ്ണം കൂടുകയാണ്. വെള്ളിയാഴ്ച 600 ലേറെ പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ശനിയാഴ്ച ഇത് 700 കടന്നു.

50,857 പേര്‍ക്കാണ് യു.എ.ഇയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 321 മരണങ്ങളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. യു.എ.ഇയിലെ ആരാധനാലയങ്ങളും നിബന്ധനകളോട് തുറന്നു പ്രവര്‍ത്തിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here