gnn24x7

സാമൂഹിക സുരക്ഷ ഉറപ്പാക്കും; പകർച്ചവ്യാധി ബാധിച്ചവരുടെ ആരോഗ്യവും അവകാശങ്ങളും സംരക്ഷിക്കും; യുഎഇ

0
198
gnn24x7

ദുബായ്: സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം പകർച്ചവ്യാധി ബാധിച്ചവരുടെ ആരോഗ്യവും അവകാശങ്ങളും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമെന്നു യുഎഇ. പകർച്ചവ്യാധി ബാധിച്ചവർക്കും അവരുമായി അടുത്തിടപഴകിയവർക്കും സർക്കാർ ആശുപത്രികളിൽ സൗജന്യ ആരോഗ്യപരിചരണം ഉറപ്പാക്കാൻ യുഎഇ ഫെഡറൽ നിയമം വ്യവസ്ഥ ചെയ്യുന്നു.

അവകാശങ്ങൾ, ഉത്തരവാദിത്തങ്ങൾ

∙ രോഗബാധിതർക്ക് അവധി (സിക്ക് ലീവ്) അനുവദിക്കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്തമാണ്.

∙ മെഡിക്കൽ ഇൻഷുറൻസ് പര്യാപ്തമല്ലെങ്കിലും സൗജന്യ ചികിത്സ നൽകണം.

∙ പൂർണമായും സുഖംപ്രാപിക്കുംവരെ വിദേശികളടക്കമുള്ളവർക്ക് ചികിത്സ ഉറപ്പാക്കും.

∙ രോഗിയുടെ ഭാഗത്തു നിന്നു നിരുത്തരവാദപരമായ നീക്കമുണ്ടായാൽ നടപടി സ്വീകരിക്കും.

∙ രോഗബാധിതനെ ആശുപത്രിയിൽ പ്രവേശിപ്പിക്കണോ വേണ്ടയോ എന്നകാര്യത്തിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ തീരുമാനം അന്തിമം.

∙ രോഗിയെക്കുറിച്ചും രോഗവിവരങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here