gnn24x7

വിദേശ രാജ്യങ്ങളില്‍ നിന്നും കുവൈത്തിലേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന സംവിധാനം നവീകരിക്കുന്നു

0
193
gnn24x7

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന സംവിധാനം നവീകരിക്കുന്നു. തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ഓട്ടോമാറ്റട് സംവിധാനം പുണരാരംഭിക്കാനാണ് കുവൈത്ത് മാന്‍ പവര്‍ അതോറിറ്റി തയ്യാറെടുക്കുന്നത്.

രാജ്യത്ത് നിലവില്‍ തുടരുന്ന വിസ കച്ചവടം അവസാനിപ്പിക്കുന്നതിനും, വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് കൂടുതല്‍ സുതാര്യമാക്കുന്നതിനുമാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. വിസക്കച്ചവടം തടയുന്നതുള്‍പ്പെടെ നടപടിക്രമങ്ങള്‍ സുതാര്യമാക്കുന്ന പദ്ധതിക്ക് നേരത്തെ തുടക്കം കുറിച്ചതാണെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ മരവിച്ചതാണ്. അതേസമയം പ്രധാനമായും വിദേശ തൊഴിലാളികളെ വലിയതോതില്‍ റിക്രൂട്ട്‌മെന്റ് നടത്താറുള്ള ഇന്ത്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുമായിട്ടായിരിക്കും ഓട്ടോമാറ്റട് സംവിധാനം ആദ്യ ഘട്ടത്തില്‍ നടപ്പില്‍ വരുത്തുക.

വര്‍ക്ക് പെര്‍മിറ്റ്, വീസ എന്നിവ സംബന്ധിച്ച എല്ലാ വിശദ വിവരങ്ങളും ഓട്ടോമാറ്റട് സംവിധാനം വഴി കൃത്യമായി അറിയാന്‍ സാധിക്കും കൂടാതെ കുവൈത്തില്‍ വീസ അനുവദിക്കുന്ന സ്ഥാപനത്തെക്കുറിച്ചും വിദേശത്ത് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന കമ്പനികളെക്കുറിച്ചും വ്യക്തമായ വിവരവും ലഭിക്കുന്നതാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here