gnn24x7

പാസ്പോർട്ട് നഷ്ടമായാൽ താൽക്കാലിക എൻട്രി പെർമിറ്റ് നൽകാൻ യുഎഇ

0
231
gnn24x7

താമസ വീസയുള്ളവരുടെ പാസ്പോർട്ട് നഷ്ടപ്പെട്ടാൽ രാജ്യത്തു പ്രവേശിക്കാൻ രണ്ടു മാസത്തേക്കു താൽക്കാലിക പെർമിറ്റ് നൽകുമെന്നു യുഎഇ. അതിനുള്ളിൽ പുതിയ പാസ്പോർട്ട് നേടണം. പാസ്പോർട്ട് നഷ്ടപ്പെട്ടവർ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി വെബ്സൈറ്റിലാണ് എൻട്രി പെർമിറ്റിനുള്ള അപേക്ഷകൾ നൽകേണ്ടത്. ഏതൊക്കെ രേഖകൾ നഷ്ടപ്പെട്ടു/കേടായി എന്ന വിവരം 3 പ്രവൃത്തി ദിവസത്തിനകം ഐസിപിയിൽ റിപ്പോർട്ട് ചെയ്യണം. വിദേശത്തുവച്ചാണ് നഷ്ടപ്പെട്ടതെങ്കിൽ സ്മാർട് സർവീസ് മുഖേനയാണ് അപേക്ഷിക്കേണ്ടത്.

വിദേശത്തു വച്ചു പാസ്പോർട്ട് നഷ്ടപ്പെട്ടവരാണെങ്കിൽ എൻട്രി പെർമിറ്റിന് അപേക്ഷിക്കുമ്പോൾ പാസ്പോർട്ട് നഷ്ടപ്പെട്ടതായി യുഎഇ എംബസി സാക്ഷ്യപ്പെടുത്തിയ പൊലീസ് റിപ്പോർട്ടും നൽകണം. ഒപ്പം പാസ്പോർട്ടിന്റെ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ, സ്പോൺസറുടെ സമ്മതപത്രം, യുഎഇ വീസയുടെ പകർപ്പ്, എമിറേറ്റ്സ് ഐഡിയുടെ പകർപ്പ് എന്നിവയും നൽകണം. 150 ദിർഹമാണ് (ഏകദേശം 3300 രൂപ) ഫീസ്.

പാസ്പോർട്ട് യുഎഇയിൽമോഷ്ടിക്കപ്പെടുകയോ നഷ്ട്ടപ്പെടുകയാചെയ്താൽ നിശ്ചിത പരിധിയിൽ വരുന്ന പോലീസ് സ്റ്റേഷനിൽഅറിയിക്കുകയാണ് ആദ്യ നടപടി.കുട്ടികളുടെ പാസ്പോർട്ടാണ്നഷ്ടപ്പെട്ടതെങ്കിൽ രക്ഷിതാവാണ് പൊലീസ് സ്റ്റേഷനിൽപരാതിപ്പെടേണ്ട. കമ്പനികൾക്ക് കീഴിൽതൊഴിലെടുക്കുന്നവരാണ്അപേക്ഷകരെങ്കിൽ വിശദാംശങ്ങളോടെകമ്പനി പൊലീസിൽ പരാതിനൽകണം കമ്പനിയുടെ ലെറ്റർ ഹെഡിൽസ്പോൺസറുടെ ഒപ്പും കമ്പനി സീലുംപതിച്ച് വിലാസംരേഖപ്പെടുത്തിയിരിക്കണം. ട്രേഡ്ലൈസൻസ് എസ്റ്റാബ്ലിഷ്മെന്റ് കാർഡ് പകർപ്പുകൾ കത്തിനൊപ്പം വയ്ക്കണം. ആശ്രിത വീസക്കാരുടെ പാസ്പോർട്ടാണു നഷ്ടപ്പെട്ടതെങ്കിൽ സ്പോൺസറായ വ്യക്തിയുടെ ഒപ്പു പതിച്ച സമ്മതപത്രം മതി. തുടർന്ന് അപേക്ഷകരുടെ കോൺസുലേറ്റുകൾ വഴിസ്വദേശത്തേക്കു മടങ്ങാനുള്ള നടപടിയോ പുതിയ പാസ്പോർട്ടിനുള്ള നടപടികളോ ആരംഭിക്കാം.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/KXg5ATjfgOo56Mw3BJd38f

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here