gnn24x7

ഈ മൂന്ന് ചേരുവ മികച്ച ദഹനത്തിനും ആയുസ്സിനും

0
210
gnn24x7

ദിവസവും പുതിയ പുതിയ ആരോഗ്യ പ്രശ്‌നങ്ങള്‍ നമ്മള്‍ മനുഷ്യ രാശിയെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ അവസ്ഥയില്‍ ആരോഗ്യത്തോടെ ഇരിക്കുക എന്നുള്ളതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിച്ചാല്‍ അതിനെ പ്രതിരോധിക്കുന്നതിനും രോഗത്തെ ഇല്ലാതാക്കുന്നതിനും നമുക്ക് സാധിക്കും. ആരോഗ്യ പ്രതിസന്ധികളില്‍ നിന്ന് നമ്മുടെ ആരോഗ്യം വര്‍ദ്ധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നത് അല്‍പം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. ആരോഗ്യവുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്ന ചില അത്ഭുതകരമായ വസ്തുക്കള്‍ നമ്മുടെയെല്ലാം അടുക്കളയില്‍ ഉണ്ട്. നെയ്യ്, മഞ്ഞള്‍, കുരുമുളക് എന്നീ മൂന്ന് ചേരുവകളാണ് ഇത്.

നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വളരെ മികച്ച മുത്തശ്ശി പാചകങ്ങളില്‍ ഒന്നാണ് ഈ മിശ്രിതം. ആരോഗ്യകരമായ ഭക്ഷണത്തിനും കൃത്യമായ ആരോഗ്യ പരിപാലനത്തിനും വേണ്ടി നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. ദഹനപ്രശ്‌നങ്ങള്‍, രോഗപ്രതിരോധ ശേഷി കുറക്കുന്ന അവസ്ഥകള്‍ എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ ചില്ലറയല്ല. എന്നാല്‍ എങ്ങനെ ഈ മിശ്രിതം ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്. ഈ മിശ്രിതം വളരെയധികം ആരോഗ്യ ഗുണങ്ങള്‍ നിറഞ്ഞതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ നമുക്ക് ഈ മിശ്രിതം ഉപയോഗിക്കാം. കഴിക്കേണ്ടത് എങ്ങനെയെന്നും നമുക്ക് നോക്കാം

ഇവ എങ്ങനെ തയ്യാറാക്കാം?

ഇവ എങ്ങനെ തയ്യാറാക്കാം എന്ന് പലര്‍ക്കും അറിയില്ല. അതിനായി നിങ്ങള്‍ക്ക് വേണ്ടത് 1 ടേബിള്‍ സ്പൂണ്‍ നെയ്യ്, 1 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു നുള്ള് കുരുമുളക് പൊടി എന്നിവയാണ്. ഇവയെല്ലാം ഒരുമിച്ച് മിക്‌സ് ചെയ്ത് ഒരു പാത്രത്തില്‍ സൂക്ഷിക്കാവുന്നതാണ്. ഇത് ഉണ്ടാക്കി ഒറ്റത്തവണ ഉപയോഗത്തിനാണ് ഇത് സാധിക്കുന്നത്. വെറും വയറ്റില്‍ കഴിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. ദിവസത്തിലെ ഏത് സമയത്ത് വേണമെങ്കിലും ഇത് കഴിക്കാവുന്നതാണ്. ഗുണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ഗുണങ്ങള്‍

ഇതിന്റെ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ.് ഇത് വെറും വയറ്റില്‍ കഴിക്കുന്നതിലൂടെ ഇത് നിങ്ങളില്‍ മല വിസര്‍ജ്ജനം മെച്ചപ്പെടുത്തുകയും ദഹന ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇത് ദിവസവും കഴിക്കുന്നത് പനി, ചുമ, ജലദോഷം, തുടങ്ങിയ രോഗങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കുന്നതിന് സഹായിക്കുന്നു. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. ധാരാളം ആരോഗ്യ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഈ മിശ്രിതം നിങ്ങളെ സഹായിക്കുന്നുണ്ട്.

മികച്ച ദഹനത്തിന്

മികച്ച ദഹനത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് പല വിധത്തിലുള്ള കാര്യങ്ങള്‍ ചെയ്യാവുന്നതാണ്. എന്നാല്‍ മുകളില്‍ പറഞ്ഞ മിശ്രിതം കഴിക്കുന്നതിലൂടെ അത് നിങ്ങള്‍ക്ക് ദഹന പ്രശ്‌നങ്ങളെ എല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ദഹനനാളത്തിന്റെ ആരോഗ്യം മുഴുവന്‍ ശരീരത്തിന്റെ പ്രവര്‍ത്തനത്തെയും ബാധിക്കും. ഇത് ദഹനക്കേടിലേക്ക് നയിക്കും. മഞ്ഞളില്‍ ധാരാളം ആന്റി ഇന്‍ഫ്ശമേറ്ററി പ്രോപ്പര്‍ട്ടീസ് അടങ്ങിയിട്ടുണ്ട്. നെയ്യില്‍ ആരോഗ്യകരമായ ഫാറ്റി ആസിഡുകളും കുരുമുളകിന് വിഷാംശത്തെ പുറന്തള്ളുന്നതിനുമുള്ള ഗുണങ്ങളുമുണ്ട്. ഇവയെല്ലാം ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുന്നതിലൂടെ വയറിന്റെ ആരോഗ്യം ഉറപ്പാക്കി ദഹനപ്രശ്‌നങ്ങളെ പരിഹരിക്കുന്നു.

മറ്റ് ഗുണങ്ങള്‍

വയറില്‍ ദഹന പ്രശ്‌നങ്ങള്‍ അല്ലാതെ എരിച്ചിലും മറ്റും ഉണ്ടാവുന്നുണ്ട്. ഇത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വലിയ തരത്തില്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. ഹൃദയ സംബന്ധമായ അസുഖങ്ങളായ പ്രമേഹം, ഹാര്‍ട്ട് അറ്റാക്ക്, സ്‌ട്രോക്ക്, ക്യാന്‍സര്‍, അസ്ഥി ആരോഗ്യവുമായി ബന്ധപ്പെട്ട കാല്‍മുട്ട് വേദന, സന്ധി വേദന തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുന്ന പ്രധാന കാരണങ്ങളിലൊന്നാണ് വിട്ടുമാറാത്ത നീര്‍ വീക്കം. ഇതിന് പരിഹാരം കാണുന്നതിന് നമുക്ക് നെയ്യ്, മഞ്ഞള്‍, കുരുമുളക് പരിഹാരം എന്നിവ ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നവയാണ് എന്നുള്ളത് തന്നെയാണ് കാര്യം

ഹൃദയത്തിന്റെ ആരോഗ്യം

ഈ മിശ്രിതം ശരീരത്തില്‍ ആന്‍ജിയോജെനിസിസിനെ പ്രോത്സാഹിപ്പിക്കുന്നു, ഇത് പുതിയ രക്തക്കുഴലുകള്‍ സൃഷ്ടിക്കാന്‍ ശരീരത്തെ അനുവദിക്കുന്ന ഒരു പ്രക്രിയയാണ്. രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതിലൂടെ ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് ഇത് സഹായിക്കുന്നുണ്ട്. ഇതിലൂടെ നിങ്ങളുടെ ഉറക്കം നിയന്ത്രിക്കുന്നതിനും അവയവങ്ങളുടെ കേടുപാടുകള്‍ കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു. നെയ്യ്, മഞ്ഞള്‍, കുരുമുളക് എന്നിവ ശരീരത്തില്‍ ആന്‍ജിയോജനിസത്തെ പ്രോത്സാഹിപ്പിക്കുന്നു. അതുകൊണ്ട് ഹൃദയം ആരോഗ്യത്തോടെ ഇരിക്കുന്നതിന് മികച്ചതാണ് ഈ മിശ്രിതം.

ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കുന്നു

ഈ മൂന്ന് കലവറ ചേരുവകളും നിങ്ങളുടെ തലച്ചോറിന്റെ ആരോഗ്യത്തിന് തികച്ചും ഗുണം ചെയ്യും. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ പെട്ടെന്ന് ആഗിരണം ചെയ്യാന്‍ കുരുമുളക് സഹായിക്കുന്നുണ്ട്. ഇത് നെയ്യില്‍ ചേരുമ്പോള്‍ ഗുണം ഇരട്ടിയാവുന്നു. ഇത് തലച്ചോറിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ബുദ്ധിശക്തി കുറയാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. കാര്യങ്ങള്‍ പെട്ടെന്ന് ഗ്രഹിക്കുന്നതിനും ഓര്‍മ്മ ശക്തിക്കും എല്ലാം സഹായിക്കുന്നുണ്ട് ഈ മിശ്രിതം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here