gnn24x7

COVID 19ന്‍റെ പ്രത്യാഘാതങ്ങള്‍ ദശാബ്ദങ്ങള്‍ നിലനില്‍ക്കുമെന്ന് ലോകാരോഗ്യ സംഘടന

0
207
gnn24x7

ജനീവ: ലോകത്താകമാനം കൊറോണ വൈറസ് വ്യാപനം തുടരുമ്പോള്‍ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. 

COVID 19ന്‍റെ പ്രത്യാഘാതങ്ങള്‍ ദശാബ്ദങ്ങള്‍ നിലനില്‍ക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ അടിയന്തര സമിതി മുന്നറിയിപ്പ് നല്‍കുന്നത്.  കൊറോണ വ്യാപനം ആരംഭിച്ച ശേഷം ഇത് നാലാം തവണയാണ് 18 അംഗങ്ങളും 12 ഉപദേശകരും അടങ്ങുന്ന WHO അടിയന്തര സമിതി ചേരുന്നത്. 

വൈറസ് വ്യാപനത്തിന് ആറു മാസങ്ങള്‍ക്ക് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് WHO മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. 2019 ഡിസംബറില്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് മുതല്‍ ഇതുവരെ 6,75,000ലധികം പേരാണ് മഹാമാരി ബാധിച്ച് മരിച്ചത്. 17.3 ദശലക്ഷം പേര്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഒത്തിരി വൈകിയാണ് WHO ആരോഗ്യ അടിയന്താരാവസ്ഥ പ്രഖ്യാപിച്ചതെന്ന ആരോപണങ്ങള്‍ക്ക് WHO മേധാവി ടെഡ്രോസ് ആദാനം മറുപടി നല്‍കി. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here