gnn24x7

ശരീരഭാരം കുറയ്ക്കാന്‍ മത്തങ്ങ

0
403
gnn24x7

എല്ലാവര്‍ക്കും ഏറെ പരിചിതനാണ് തുടുത്ത് തടിച്ച് നില്‍ക്കുന്ന പച്ചക്കറിയായ മത്തന്‍ അഥവാ മത്തങ്ങ. അമേരിക്ക, ചൈന, കാനഡ, മെക്‌സിക്കോ എന്നിവയ്ക്കൊപ്പം മത്തങ്ങ ഉത്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. മിക്കവാറും എല്ലാ ഇന്ത്യന്‍ അടുക്കളകളിലും പാചകം ചെയ്യാനായി ഈ പച്ചക്കറി വ്യാപകമായി ഉപയോഗിക്കുന്നു. കറികള്‍, സൂപ്പ്, കബാബുകള്‍, ഹല്‍വ എന്നിവ ഇവ ഉപയോഗിച്ച് ഉണ്ടാക്കുന്നു. അനവധി ആരോഗ്യ സൗന്ദര്യ ആനുകൂല്യങ്ങള്‍ മത്തന്‍ നമുക്ക് നല്‍കുന്നു. അമിത വണ്ണത്താന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് തടി കുറക്കാന്‍ ഉത്തമ ഭക്ഷണം കൂടിയാണ് മത്തങ്ങ.

പോഷകാഹാരമായി മത്തങ്ങയെ ഉള്‍പ്പെടുത്തുന്നത് നിങ്ങളുടെ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും. കൊളസ്‌ട്രോള്‍, സോഡിയം, കൊഴുപ്പ് എന്നിവ ഇല്ലാത്തവയാണ് മത്തന്‍. നിങ്ങളുടെ ശരീരഭാരം കുറയ്ക്കുന്ന ഭക്ഷണക്രമത്തില്‍ മത്തങ്ങ ഉള്‍പ്പെടുത്താന്‍ ഈ ഗുണങ്ങള്‍ തന്നെ ധാരാളം. പള്‍പ്പ്, വിത്ത്, എണ്ണ എന്നിവയ്ക്കായി മത്തങ്ങ ഉപയോഗിക്കുന്നു. കേക്കുകളിലും സ്മൂത്തികളായും ഇവ പ്രയോജനപ്പെടുത്തുന്നു. ശരീരഭാരം കുറയ്ക്കാന്‍ മത്തങ്ങകളുടെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.

ശരീരഭാരം കുറയ്ക്കാന്‍ മത്തങ്ങ

ശരീരഭാരം കുറയ്ക്കുക എന്നത് നിങ്ങള്‍ ദിവസേന കഴിക്കുന്ന ഭക്ഷണത്തിനേക്കാള്‍ കൂടുതലായി കലോറി കത്തിക്കുക എന്നതാണ്. അതിനാല്‍, കുറഞ്ഞ കലോറി ഭക്ഷണങ്ങള്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് തടി കുറയ്ക്കാന്‍ അവശ്യം വേണ്ട കാര്യമാണ്. ഇത് നിങ്ങള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിക്കുകയും വിശപ്പിനെ അകറ്റി നിര്‍ത്തുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാന്‍ മത്തങ്ങകള്‍ സഹായിക്കുന്നത് എങ്ങനെയെന്നറിയാം.

കലോറി കുറവ്

യു.എസ്.ഡി.എ ഡാറ്റ പ്രകാരം 100 ഗ്രാം അസംസ്‌കൃത മത്തങ്ങയില്‍ വെറും 26 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. അതിനാല്‍ നിങ്ങളുടെ പാചക രീതിയെ ആശ്രയിച്ച് താരതമ്യേന കുറഞ്ഞ കലോറിയില്‍ നിങ്ങള്‍ക്ക് ധാരാളം പോഷകാഹാരങ്ങള്‍ നേടാനാവുന്നു.

ഉയര്‍ന്ന ഫൈബര്‍

യുണൈറ്റഡ് സ്റ്റേറ്റ്‌സ് അഗ്രികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്കനുസരിച്ച് 100 ഗ്രാം മത്തങ്ങയില്‍ 0.5 ഗ്രാം ഫൈബര്‍ അടങ്ങിയിരിക്കുന്നു. ഓരോ കപ്പ് മത്തങ്ങയിലും ഏകദേശം 3 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്, അഥവാ 49 കലോറി. ദഹനാരോഗ്യത്തിന് പ്രധാനമായ ഫൈബര്‍ ശരീരഭാരം കുറയ്ക്കാന്‍ മാത്രമല്ല വിശപ്പകറ്റുകയും ചെയ്യുന്നു.

കൊഴുപ്പ് രഹിതം

യു.എസ്.ഡി.എ ഡാറ്റ പ്രകാരം 100 ഗ്രാം മത്തങ്ങയില്‍ 0.1 ഗ്രാം കൊഴുപ്പ് അടങ്ങിയിരിക്കുന്നു. അതിനാല്‍ മത്തങ്ങ പ്രായോഗികമായി കൊഴുപ്പ് രഹിതമാണ്. മത്തങ്ങ ജ്യൂസ് അടിച്ചു കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ അനുയോജ്യമായ പാനീയമാണ്.

വ്യായാമത്തിനു ശേഷമുള്ള മികച്ച ഭക്ഷണം

മത്തങ്ങയില്‍ മികച്ച അളവില്‍ പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. ഈ ഘടകം പേശികളെ വീണ്ടെടുക്കാന്‍ സഹായിക്കുന്ന മികച്ച പോസ്റ്റ്-വര്‍ക്ക് ഔട്ട് ഭക്ഷണമായി മത്തങ്ങയെ മാറ്റുന്നു. 100 ഗ്രാം മത്തങ്ങയില്‍ 340 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. വാഴപ്പഴത്തില്‍ അടങ്ങിയിരിക്കുന്നതിനേക്കാള്‍ കൂടുതലാണ് ഇത്. ജിമ്മില്‍ വ്യായാമത്തിനു ശേഷം പേശികള്‍ ദൃഢപ്പെടുത്താന്‍ സഹായിക്കുന്നതിന് നിങ്ങള്‍ക്ക് മത്തങ്ങ കഴിക്കാം.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

വിറ്റാമിന്‍ സി, ബീറ്റാ കരോട്ടിന്‍ എന്നിവയുടെ സാന്നിധ്യം മത്തങ്ങയെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന മികച്ച ഭക്ഷണമാക്കുന്നു. ശരീരഭാരം കുറയ്ക്കാന്‍ മികച്ചതും ആരോഗ്യകരവുമായ രോഗപ്രതിരോധ ശേഷി പ്രധാനമാണ്.

സമ്മര്‍ദ്ദം കുറയ്ക്കുന്നു

മത്തങ്ങയില്‍ ട്രിപ്‌റ്റോഫാന്‍ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് പ്രകൃതിദത്ത മൂഡ് ബൂസ്റ്ററായി കണക്കാക്കപ്പെടുന്നു. സമ്മര്‍ദ്ദത്തെ തരണം ചെയ്യാന്‍ ഇത് സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാനും ശാരീരികക്ഷമത വര്‍ദ്ധിപ്പിക്കാനും നിങ്ങളെ സഹായിക്കുന്നതിന് ഉത്സാഹവും മികച്ച മാനസികാരോഗ്യവും ആവശ്യമാണ്.

Read more at: https://malayalam.boldsky.com/health/wellness/how-to-use-pumpkin-for-weight-loss-023892.html

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here