gnn24x7

ഉയർന്ന കൊളസ്ട്രോൾ: ഈ ലക്ഷണങ്ങൾ അവഗണിക്കരുത്..

0
323
gnn24x7

ഉയർന്ന കൊളസ്ട്രോൾ (highcholesterol) പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം. ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദം, പക്ഷാഘാതം (stroke) എന്നിങ്ങനെ പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്കുള്ള വാതിൽപ്പടിയാണ് ഉയർന്ന കൊളസ്ട്രോൾ.പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിന്റെ മിക്ക കേസുകളിലും ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയ്ക്കുന്ന കൊളസ്ട്രോളും മറ്റ് നിക്ഷേപങ്ങളും കൊണ്ട് ധമനികൾ അടഞ്ഞുപോകും.

ഉദാസീനമായ ജീവിതശൈലി നയിക്കുന്നത്, ധാരാളം കൊഴുപ്പുള്ള ഭക്ഷണം കഴിക്കുന്നത്, വ്യായാമം ചെയ്യാത്തത്, മദ്യപാനം അല്ലെങ്കിൽ പുകവലി എന്നിവ ഉയർന്ന കൊളസ്ട്രോളിന് നയിച്ചേക്കാം. ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത അവസ്ഥകളുള്ള ആളുകൾക്ക് ഉയർന്ന കൊളസ്ട്രോൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഉയർന്ന കൊളസ്ട്രോൾ ഉണ്ടെങ്കിൽ ചർമ്മത്തിലുണ്ടാകാവുന്ന ചിസ ലക്ഷണങ്ങൾ ഇവയാണ്.

ചർമ്മത്തിൽ ചിലയിടങ്ങളിൽനീല നിറം കട്ട പിടിച്ചിരിക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ധമനികളിലെ തടസ്സത്തെ സൂചിപ്പിക്കുന്ന കൊളസ്ട്രോൾ എംബോളൈസേഷൻ സിൻഡ്രോമിന്റെ സൂചനയായിരിക്കാംകണ്ണുകളുടെ കോണിൽ മഞ്ഞ കലർന്ന ഓറഞ്ച് നിറത്തിലുള്ള മെഴുക് വളർച്ച. ചർമ്മത്തിന് താഴെയുള്ള കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നതാണ് ഇതിന് കാരണം. ഇതിനെ Xanthelasma എന്ന് പറയുന്നു.

സോറിയാസിസും ഉയർന്ന കൊളസ്ട്രോളും തമ്മിൽ ബന്ധമുള്ളതായി ഗവേഷണങ്ങൾ പറയുന്നു. ഇതിനെ ഹൈപ്പർലിപിഡീമിയ എന്നാണ് ഇത്അറിയപ്പെടുന്നത്. ഉയർന്ന കൊളസ്ട്രോൾ അളവ് രക്തയോട്ടം കുറയ്ക്കുന്നു. അത് കൊണ്ട് തന്നെ ചർമ്മകോശങ്ങൾക്ക് വേണ്ടത്ര പോഷണം ലഭിക്കുന്നില്ല,ചർമ്മത്തിന്റെ നിറം മാറുന്നുതായും കാണാം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here