സംസ്ഥാനത്ത് പവന് 40,160 രൂപ

സ്വര്‍ണ വില എല്ലാ വിപണികളിലും തുടര്‍ച്ചയായി റെക്കോര്‍ഡ് ഭേദിച്ച് മുന്നേറ്റം തുടരുന്നു. ഇന്നു സംസ്ഥാനത്ത് പവന് 40,160 രൂപയായി. ഒറ്റ ദിവസത്തെ വര്‍ധന 160 രൂപ. ഇന്നലെയാണ് പവന് 40,000 രൂപ എന്ന...

ദല്‍ഹി കലാപത്തില്‍ മുസ്‌ലീങ്ങളെ ആക്രമിക്കാന്‍ എല്ലാ സഹായവും ചെയ്തു തന്നത് പൊലീസായിരുന്നെന്ന് കലാപത്തില്‍ പങ്കെടുത്ത...

ന്യൂദല്‍ഹി: 2020 ഫെബ്രുവരിയില്‍ ദല്‍ഹിയില്‍ നടന്ന കലാപത്തില്‍ മുസ്‌ലീങ്ങളെ ആക്രമിക്കാന്‍ എല്ലാ സഹായവും ചെയ്തു തന്നത് പൊലീസായിരുന്നെന്ന് കലാപത്തില്‍ പങ്കെടുത്ത വ്യക്തിയുടെ വെളിപ്പെടുത്തല്‍. ദി കാരവന്‍ മാഗസിന്  നല്‍കിയ അഭിമുഖത്തിലാണ് കലാപത്തില്‍ പങ്കെടുത്ത 22 കാരന്‍...

സംസ്ഥാനത്ത് പൊലീസ് ആസ്ഥാനം രണ്ടു ദിവസത്തേക്ക് അടച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് ആസ്ഥാനം രണ്ടു ദിവസത്തേക്ക് അടച്ചു. കോവിഡ് പശ്ചാത്തലത്തിൽ ശുചീകരണം, അണുവിമുക്തമാക്കല്‍ എന്നിവയ്ക്ക് വേണ്ടിയാണ് പൊലീസ് ആസ്ഥാനം അടച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം.  ശനി, ഞായര്‍ ദിവസങ്ങളിലേക്കാണ് ആസ്ഥാനം അടച്ചത്. കഴിഞ്ഞ ദിവസം...

നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂർത്തിയാക്കാൻ 6 മാസം കൂടി സമയം അനുവദിക്കണമെന്ന് ജഡ്ജി

ന്യുഡൽഹി:  നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂർത്തിയാക്കാൻ 6 മാസം കൂടി സമയം അനുവദിക്കണമെന്ന ആവശ്യവുമായി പ്രത്യേക കോടതി ജഡ്ജി സുപ്രീംകോടതിയെ  സമീപിച്ചു.  കോറോണയും, ലോക്ഡൗണും കാരണം സുപ്രീംകോടതി നിര്‍ദേശിച്ച സമയപരിധിക്കുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല...

കേരളാകോണ്‍ഗ്രസില്‍ രാജ്യസഭാ തെരഞ്ഞെടുപ്പിനെചൊല്ലി തര്‍ക്കം രൂക്ഷമാകുന്നു

തിരുവനന്തപുരം: കേരളാകോണ്‍ഗ്രസില്‍ രാജ്യസഭാ തെരഞ്ഞെടുപ്പിനെചൊല്ലി തര്‍ക്കം രൂക്ഷമാകുന്നു. എം.പി വീരേന്ദ്രകുമാറിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്ക് മത്സരം വന്നാല്‍ കേരള കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കുമെന്ന് പി.ജെ ജോസഫ് പറഞ്ഞു. ജോസ്...

ലൈംഗിക തൊഴിലാളികളുടെ പെൺമക്കളെ സഹായിക്കാനൊരുങ്ങി ഗൗതം ഗംഭീർ

ന്യൂഡൽഹി:  ലൈംഗിക തൊഴിലാളികളുടെ പെൺമക്കളെ സഹായിക്കാനൊരുങ്ങി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ലോക്സഭാംഗവുമായ ഗൗതം ഗംഭീർ. ന്യൂഡൽഹി ഗാസ്റ്റിൻ ബാസ്റ്റ്യൻ റോഡിലെ ലൈംഗിക തൊഴിലാളികളുടെ മക്കള്‍ക്കു വേണ്ടിയാണ് ഗംഭീർ പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ...

രാജ്യത്തെ മൂന്ന് പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവത്കരിക്കാന്‍ നീതിആയോഗിന്റെ ശുപാര്‍ശ

ദല്‍ഹി: രാജ്യത്തെ മൂന്ന് പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവത്കരിക്കാന്‍ നീതിആയോഗിന്റെ ശുപാര്‍ശ. പഞ്ചാബ് സിന്ത് ബാങ്ക്, യുകോ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നിവയുടെ സ്വകാര്യവത്കരണത്തിനാണ് നിര്‍ദ്ദേശം. എല്ലാ പ്രാദേശിക ഗ്രാമീണ ബാങ്കുകളെയും ലയിപ്പിക്കണമെന്നും പ്രധാനമന്ത്രിക്കും...

രാജ്യസുരക്ഷയ്ക്ക് ഭീഷണി; ടിക് ടോക്ക് നിരോധനത്തില്‍ തീരുമാനം അറിയിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: ജനപ്രിയ വീഡിയോ ആപ്പായ ടിക് ടോക്ക് നിരോധനത്തില്‍ തീരുമാനം അറിയിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രാജ്യത്തെ സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ ടിക് ടോക്ക് തങ്ങളുടെ പൗരന്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് സുരക്ഷവൃത്തങ്ങളുടെ റിപ്പോര്‍ട്ടുകളുണ്ട്....

ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി ആപ്പിള്‍

ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി ആപ്പിള്‍. പാദവര്‍ഷകണക്കുകള്‍ പ്രകാരം വെള്ളിയാഴ്ചത്തെ വിപണി അവസാനിക്കുമ്പോള്‍ ഈ സ്ഥാനത്തിരുന്ന സൗദിയിലെ ആരാംകോ എണ്ണ കമ്പനിയെയാണ് ആപ്പിള്‍ മറികടന്നത്. വെള്ളിയാഴ്ചത്തെ ആപ്പിളിന്റെ ഓഹരികള്‍ 10.47 ശതമാനത്തിലാണ് ക്ലോസ് ചെയ്തത്....

ഖത്തർ പ്രവാസികൾക്ക് പ്രതീക്ഷയേകി പുതിയ തീരുമാനം; റീ എന്‍ട്രി പെര്‍മിറ്റിന് നാളെ മുതല്‍...

ദോഹ: കോവിഡ് പകർച്ചവ്യാധി മൂലം നാട്ടിൽ കുടുങ്ങിക്കിടക്കുന്ന ഖത്തർ പ്രവാസികൾക്ക് പ്രതീക്ഷയേകി പുതിയ തീരുമാനം. ഖത്തറിലേക്ക് മടങ്ങി എത്താനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ എക്സെപ്ഷണല്‍ റീ എന്‍ട്രി പെര്‍മിറ്റിന് നാളെ മുതല്‍ അപേക്ഷിക്കാം. പെർമിറ്റ് ലഭിച്ച...

നാലുമാസത്തിനു ശേഷം കുവൈറ്റ് അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ ഇന്ന് മുതല്‍ തുടങ്ങുന്നു

കുവൈറ്റ് സിറ്റി: നാലുമാസത്തിനു ശേഷം കുവൈറ്റ് അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ ഇന്ന് (ആഗസ്റ്റ് 1) മുതല്‍ തുടങ്ങുന്നു. എന്നാല്‍ ഇന്ത്യക്ക് താല്‍ക്കാലിക വിലക്ക് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യത്തേക്കുള്ള സര്‍വീസ് നിലവില്‍ നടക്കില്ല. കുവൈറ്റില്‍ ആദ്യ ഘട്ടത്തില്‍...

സ്വർണക്കടത്ത് കേസിൽ നിർണായക മൊഴി നൽകി സ്വപ്ന സുരേഷിന്റെ ചാർട്ടേഡ് അക്കൗണ്ടന്റ്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ നിർണായക മൊഴി നൽകി സ്വപ്ന സുരേഷിന്റെ ചാർട്ടേഡ് അക്കൗണ്ടന്റ്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ പറഞ്ഞിട്ടാണ് സ്വപ്ന സുരേഷിനൊപ്പം ചേർന്ന് ബാങ്ക് ലോക്കർ എടുത്തതെന്ന് അന്വേഷണ സംഘത്തിനു...

ആരോമൽ സാജു തയ്യാറാക്കിയ വായനശാലയ്ക്ക് സവിശേഷതകൾ ഏറെ

തിരുവനന്തപുരം:  നെടുമങ്ങാട് സ്വദേശി ആരോമൽ സാജു ലോക്ക് ഡൗൺ ഉപയോഗപ്പെടുത്തിയത് വ്യത്യസ്തമായാണ്. ഐടിസി വിദ്യാർത്ഥിയായ ആരോമൽ സാജു സ്വസ്ഥമായുള്ള വായനയ്ക്കായിട്ടാണ് ഒരു വായനശാല തയ്യാറാക്കിയത്.   ഏറുമാടങ്ങളുടെ മാതൃകയിലാണ് ഈ വായനശാല തയ്യാറാക്കിയത്. മുള, ചകിരി...

ഇന്ത്യയില്‍ കൊവിഡ് മൂലം മരിക്കുന്നവരുടെ എണ്ണം 32 ദിവസം കൂടുമ്പോള്‍ ഇരട്ടിയാവുന്നു

ന്യൂദല്‍ഹി: കൊവിഡ് മഹാമാരി ശമനമില്ലാതെ തുടരുകയാണ്. ഇന്ത്യയില്‍ കനത്ത നാശം വിതച്ച കൊവിഡില്‍ മരിച്ച ആളുകളുടെ എണ്ണം 35747 ആയി. കഴിഞ്ഞ ജനുവരിയിലാണ് ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിക്കുന്നത്. രോഗവ്യാപന സാധ്യത കണക്കിലെടുത്ത് മാര്‍ച്ച് 24...

വിദേശത്ത് നിന്നുവന്ന് മലപ്പുറത്ത് നിരീക്ഷണത്തിൽ കഴിഞ്ഞ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: ജില്ലയിൽ വിദേശത്ത് നിന്നുവന്ന് നിരീക്ഷണത്തിൽ കഴിയുകയായിരുന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പുലാമന്തോൾ താവുള്ളിയിൽ കാഞ്ഞിരക്കടവത്ത് ഷംസുദ്ധീന്റെ മകൻ ആഷിക് അലി (26) ആണ് മരിച്ചത്. വിദേശത്ത് നിന്നും നാട്ടിലെത്തി ക്വാറന്റീനിൽ കഴിയുകയായിരിന്നു....

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്

ജയ്പൂര്‍: ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. അതിന് വേണ്ടിയാണ് തങ്ങള്‍ നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘ഭരിക്കുക എന്നതാണ് തങ്ങളുടെ ജോലി, എന്നാല്‍ ഇപ്പോള്‍ സര്‍ക്കാരിനെ സംരക്ഷിക്കുക എന്നതും അതുപോലെ...

കൊവിഡ് വ്യാപന സ്ഥിതി തുടര്‍ന്നാലും തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റില്ലെന്ന് വി. ഭാസ്‌കരന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപന സ്ഥിതി തുടര്‍ന്നാലും തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍. ഒക്ടോബര്‍ അവസാന വാരമോ നവംബര്‍ ആദ്യവാരമോ തെരഞ്ഞെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി. കൊവിഡ്...

കൊറോണവൈറസ് ബാധയെത്തുടര്‍ന്ന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ഇറ്റലി ഒക്ടോബര്‍ 15 വരെ നീട്ടി

റോം: കൊറോണവൈറസ് ബാധയെത്തുടര്‍ന്ന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ഇറ്റലി ഒക്ടോബര്‍ 15 വരെ നീട്ടി. ജൂലൈ 31നാണ് നിലവിലുള്ള അടിയന്തരാവസ്ഥയുടെ കാലാവധി അവസാനിക്കുന്നത്. ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇതു നീട്ടാന്‍ മന്ത്രിസഭ തീരുമാനമെടുത്തതെന്ന് പ്രധാനമന്ത്രി യൂസപ്പെ...

കോവിഡ് പ്രതിരോധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ശമ്പളം ഒരാഴ്ചയ്ക്കകം നല്‍കണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ശമ്പളം ഒരാഴ്ചയ്ക്കകം നല്‍കണമെന്ന് സുപ്രീം കോടതി. കോവിഡ് ഡ്യൂട്ടിക്കുശേഷം ആരോഗ്യപ്രവര്‍ത്തകര്‍ ക്വാറന്‍റീനില്‍ പോകുന്ന ദിവസങ്ങളിലെ ശമ്പളം വെട്ടിക്കുറയ്ക്കരുതെന്നും ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. ആരോഗ്യപ്രവര്‍ത്തകരുടെ...

ഷെയ്ന്‍ നിഗം നായകനാകുന്ന സാജിദ് യഹിയ ചിത്രം ഖല്‍ബിലെ ടൈറ്റില്‍ സോംഗ് പുറത്തിറങ്ങി

കൊച്ചി: ഷെയ്ന്‍ നിഗം നായകനാകുന്ന സാജിദ് യഹിയ ചിത്രം ഖല്‍ബിലെ ടൈറ്റില്‍ സോംഗ് പുറത്തിറങ്ങി. വിനീത് ശ്രീനിവാസന്‍ പാടിയ ഖല്‍ബേ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. സിനിമപ്രാന്തന്‍ പ്രൊഡക്ഷന്‍സും അര്‍ജുന്‍ അമരാവതി ക്രീയേഷന്‍സും ചേര്‍ന്നാണ്...