ചെസ് ടൂറിസത്തിനു കേരളത്തില്‍ വേദി

ടൂറിസവുമായി സമന്വയിപ്പിച്ചുള്ള അന്താരാഷ്ട്ര ചെസ്സ് ടൂര്‍ണമെന്റിന് ജനുവരി 27 മുതല്‍ ഫെബ്രുവരി ഒന്നുവരെ കേരളം ആതിഥേയത്വം വഹിക്കും. ബീച്ചുകളെയും മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങളെയും കൂട്ടിയിണക്കിയുള്ള യാത്രകള്‍ക്കിടെ വേമ്പനാട്ടു കായലിലെ ഹൗസ് ബോട്ടിലും മല്‍സരം അരങ്ങേറും. ചെക്ക് റിപ്പബ്ലിക്, ജര്‍മ്മനി, ഓസ്ട്രിയ, പോളണ്ട്, സ്ലൊവാക്യ എന്നീ രാജ്യങ്ങളിലായി 2013 മുതല്‍ നടന്നുവരുന്ന...

പുതുവര്‍ഷദിനത്തില്‍ ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങള്‍ ജനിച്ചത് ഇന്ത്യയിലാണെന്ന് യുനിസെഫ് റിപ്പോര്‍ട്ട്

ന്യൂദല്‍ഹി: പുതുവര്‍ഷദിനത്തില്‍ ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങള്‍ ജനിച്ചത് ഇന്ത്യയിലാണെന്ന് യുനിസെഫ് റിപ്പോര്‍ട്ട്. 3,92,078 കുഞ്ഞുങ്ങളാണ് 2020ന്റെ ആദ്യ ദിനം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ജനിച്ചത്. ഇതില്‍ 67,385 കുഞ്ഞുങ്ങളും ഇന്ത്യയിലാണ്. ഇത് മൊത്തം ജനിച്ചവരുടെ 17 ശതമാനം വരും. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ചൈനയാണ് രണ്ടാം സ്ഥാനത്ത്. 46,299...

കശ്മീരില്‍ പുനസ്ഥാപിച്ച എസ്.എം.എസ് സര്‍വീസുകള്‍ പലതും പ്രവര്‍ത്തിക്കുന്നില്ല

ശ്രീനഗര്‍: ഏറെ നാളുകളായി ഇന്റര്‍നെറ്റ് നിരോധനം തുടരുന്ന കശ്മീരില്‍ പുതുവര്‍ഷദിനത്തില്‍ മൊബൈല്‍ നെറ്റ് വര്‍ക്കുകള്‍ വഴിയുള്ള എസ്.എം.എസ് സര്‍വീസുകള്‍ പുനസ്ഥാപിച്ചിരുന്നു. നാളുകള്‍ക്ക് ശേഷം പ്രിയപ്പെട്ടവരെ ബന്ധപ്പെടാന്‍ സാധിക്കുമെന്ന് കരുതിയ പലര്‍ക്കും പക്ഷെ നിരാശപ്പെടേണ്ടി വന്നു. നിരവധി സാങ്കേതിക പ്രശ്‌നങ്ങളാണ് പുനസ്ഥാപിച്ച എസ്.എം.എസ് സര്‍വീസുകളിലുള്ളതെന്ന് പ്രദേശവാസികള്‍ പറയുന്നു. എല്ലാ നെറ്റ്...

മാനത്തു നിന്ന് വിത്തു വര്‍ഷിക്കാന്‍ ഡ്രോണ്‍

ആകാശത്തു കറങ്ങി ഫോട്ടോയെടുക്കാനും ബോംബു വര്‍ഷിക്കാനും മാത്രമല്ല വനങ്ങളുടെ പുനര്‍ജനനത്തിനു വിത്തു വിതറാനും ഇനി ഡ്രോണുകളുടെ സേവനമെത്തും. ഭൂമിക്ക് പുതുജീവന്‍ നല്‍കിക്കൊണ്ട് മരങ്ങള്‍ വെച്ചപിടിപ്പിക്കാന്‍ ഡ്രോണുകളെ ഫലപ്രദമായി ഉപയോഗിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് കാനഡയിലെ ഒരുകൂട്ടം പരിസ്ഥിതി ശാസ്ത്രജ്ഞര്‍. ഈ പരിസ്ഥിതി ശാസ്ത്രജ്ഞര്‍ ഡ്രോണുകളില്‍ നിന്നും വെടിയുണ്ടപോലെ പുറത്തേക്കു തെറിപ്പിച്ച വിത്തുകള്‍...

പുതുവർഷാഘോഷം മാറ്റിവച്ച് ലണ്ടനിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം

ലണ്ടൻ: ലോകം മുഴുവൻ പുതുവർഷാഘോഷങ്ങളിൽ മുഴുകിയപ്പോൾ ബ്രിട്ടനിലെ കോൺഗ്രസുകാരായ പ്രവസികൾക്ക് ഇന്നലെ പ്രതിഷേധത്തിന്റെ ദിനമായിരുന്നു. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം. കൊടും തണുപ്പിനെയും ആഘോഷത്തിന്റെ ആരവങ്ങളെയും അവഗണിച്ച് ഒഐസിസി –യുകെയുടെ കുടക്കീഴിൽ അണിനിരന്ന കോൺഗ്രസ് പ്രവർത്തകർ, മെഴുകു തിരി തെളിച്ചും മുദ്രാവാക്യങ്ങൾ മുഴക്കിയും പ്ലക്കാർഡുകൾ ഉയർത്തിയും ഒരു മണിക്കൂർ...

യുഡിഎഫിനെ വെട്ടിലാക്കി ലോക കേരളസഭയെ പ്രശംസിച്ച് രാഹുല്‍ ഗാന്ധി

തിരുവനന്തപുരം: പ്രവാസി കേരളീയരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലോക കേരളസഭക്ക് കോണ്‍ഗ്രസ്‌ നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയുടെ അഭിനന്ദനം. സമ്മേളനം കോണ്‍ഗ്രസും യുഡിഎഫും ബഹിഷ്‌കരിച്ച ഈ സാഹചര്യത്തില്‍ രാഹുലിന്‍റെ അഭിനന്ദനം അക്ഷരാര്‍ത്ഥത്തില്‍ പാര്‍ട്ടിയെ വെട്ടിലാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ രാഹുല്‍ ഗാന്ധിയുടെ അഭിനന്ദന...

രാ​ജ​സ്ഥാ​നി​ലെ കോ​ട്ട​യി​ലെ ജെ.​കെ.​ലോ​ണ്‍ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ശി​ശു​മ​ര​ണം നൂ​റ് ക​ട​ന്നു

കോ​ട്ട: രാ​ജ​സ്ഥാ​നി​ലെ കോ​ട്ട​യി​ലെ ജെ.​കെ.​ലോ​ണ്‍ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ശി​ശു​മ​ര​ണം നൂ​റ് ക​ട​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ മാ​ത്രം മ​രി​ച്ച​ത് ഒ​ൻ​പ​ത് കു​ഞ്ഞു​ങ്ങ​ളാ​ണ്. ഇ​തോ​ടെ​യാ​ണ് ഡി​സം​ബ​റി​ൽ മാ​ത്രം ശി​ശു​മ​ര​ണം നൂ​റു ക​ട​ന്ന​ത്. അ​തേ​സ​മ​യം, 2018ൽ 1005 ​മ​ര​ണ​മു​ണ്ടാ​യെ​ന്നും 2019ൽ ​സ്ഥി​തി ഭേ​ദ​മാ​ണെ​ന്നു​മാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ നി​ല​പാ​ട്. തൂ​ക്ക​ക്കു​റ​വാ​ണു കു​ട്ടി​ക​ളു​ടെ മ​ര​ണ​ത്തി​നു...

പൗരത്വ പ്രതിഷേധത്തില്‍ കലാപക്കുറ്റം ചുമത്തിയ എഫ്.ഐ.ആറില്‍ പൊലീസിന് ‘ക്ലീന്‍ ചിറ്റ്’; കൊലക്കേസ് ഒരു ഖണ്ഡികയിലും

സംഭാല്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളില്‍ ഉത്തര്‍പ്രദേശിലെ സംഭാലില്‍ വിചിത്രമായ എഫ്.ഐ.ആറുമായി പൊലീസ്. 17 പേര്‍ക്കെതിരെ കലാപമുണ്ടാക്കിയെന്ന കുറ്റം ചുമത്തിയാണ് ഒരു എഫ്.ഐ.ആര്‍ തയ്യാറാക്കിയിരിക്കുന്നത്. മറ്റൊന്ന് 23-കാരനായ മുഹമ്മദ് ഷെറോസിന്റെ കൊലപാതകം സംബന്ധിച്ചാണ്. രണ്ട് എഫ്.ഐ.ആറുകളിലും അന്വേഷണം നടക്കുന്നതായാണു പറയുന്നത്. 17 പേര്‍ക്കെതിരെ ഏഴു കുറ്റങ്ങളാണു ചുമത്തിയിട്ടുള്ളത്. എന്നാല്‍...

മരടില്‍ നിരാഹാരം: സമരക്കാരുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും

കൊച്ചി: മരടില്‍ നിരാഹാരം നടത്തുന്ന സമരക്കാരുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീനാണ് സമരക്കാരുമായി ചര്‍ച്ച നടത്തുന്നത്. വൈകിട്ട് അഞ്ചര മണിക്കാണ് തിരുവനന്തപുരത്ത് യോഗം ക്രമീകരിച്ചിരിക്കുന്നത്. സമരം ശക്തമായ സാഹചര്യത്തിലാണ് മന്ത്രി പ്രതിഷേധക്കാരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. നെട്ടൂരിലെ ആല്‍ഫാ സെറീന്‍ ഫ്‌ളാറ്റിന്...

കെജ്‌രിവാളിനെ നേരിടാന്‍ ദല്‍ഹിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനൊരുങ്ങി ബി.ജെ.പി; പരിഗണിക്കുന്നത് ഈ അഞ്ചു പേരുകള്‍

ന്യൂദല്‍ഹി: ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആം ആദ്മി പാര്‍ട്ടി നേതാവും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെ നേരിടാന്‍ ശക്തനായ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ രംഗത്തിറക്കാനൊരുങ്ങി ബി.ജെ.പി. അധികാരത്തിലെത്തുമ്പോള്‍ ബി.ജെ.പി ആരെയാണു മുഖ്യമന്ത്രിയാക്കുകയെന്നു ജനങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയാണെന്നാണ് പാര്‍ട്ടിക്കുള്ളില്‍ നടത്തിയ സര്‍വേ സൂചിപ്പിക്കുന്നതെന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ‘ദ പ്രിന്റ്‘...