നരേന്ദ്ര മോദി- മാർപാപ്പ കൂടിക്കാഴ്ച പ്രത്യാശ നല്‍കുന്നതെന്ന് കർദിനാൾ മാർ ക്ലീമീസ്
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാനിൽ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി നടത്തിയ കൂടിക്കാഴ്ച പ്രതീക്ഷ പകരുന്നുവെന്ന് മലങ്കര കത്തോലിക്കാ സഭാധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ. മാർപാപ്പയുമായി പ്രധാനമന്ത്രി ഒന്നേകാൽ മണിക്കൂറിലേറെയാണ്...
മുല്ലപ്പെരിയാർ ഡാമിലെ മൂന്ന് ഷട്ടറുകൾ കൂടി തുറന്നു
തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിലെ മൂന്നു ഷട്ടറുകൾ കൂടി തുറന്നു. 1, 5, 6 എന്നീ ഷട്ടറുകളാണ് 40 സെന്റിമീറ്റര്‍ ഉയർത്തിയത്.
1,299 ഘനയടി വെള്ളം കൂടി പുറത്തേക്ക് ഒഴുക്കാനാണ് തമിഴ്നാടിന്റെ തീരുമാനം. ഇതോടെ ആറു...
മന്ത്രവാദവും സദാചാര ഗുണ്ടായിസവും തടയാൻ നിയമം: സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു
തിരുവനന്തപുരം: മന്ത്രവാദം, അന്ധവിശ്വാസം, അനാചാരം എന്നിവ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള നിയമം ഉൾപ്പെടെ പുതിയ സാമൂഹ്യ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള നിയമനിർമാണ ശുപാർശകളുമായി നിയമപരിഷ്കരണ കമ്മിഷൻ തയാറാക്കിയ സമാഹൃത റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. നിയമ മന്ത്രി...
പ്രവാസികൾ ഇന്ത്യാ വിരുദ്ധ പ്രസ്താവനകൾ നടത്താൻ പാടില്ല; ഒസിഐ കാർഡ് റദ്ദാക്കാനുള്ള നടപടികൾ കടുപ്പിച്ച് കേന്ദ്ര സർക്കാർ
പ്രവാസികളുടെ ഇന്ത്യൻ ബന്ധം മുറിഞ്ഞു പോകാതിരിക്കാനും വ്യാജ പാസ്സ്പോർട്ടിന്റെ പേരിൽ കുറ്റം ചുമത്തപ്പെടാതിരിക്കാനും നടപ്പിലാക്കിയ സംവിധാനമാണ് ഒസിഐ കാർഡ്. ഇന്ത്യൻ പാരമ്പര്യമുള്ള പ്രവാസികൾക്ക് ഈ കാർഡിന് അപേക്ഷിക്കാം. ഒസിഐ കാർഡ് ഉണ്ടെങ്കിൽ വിസ...
പെട്രോള്‍, ഡീസൽ വില വീണ്ടും കൂട്ടി
കൊച്ചി: ഇന്ധന വില വീണ്ടും കൂട്ടി. പെട്രോള്‍ ലീറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. ഒരു മാസത്തിനിടെ പെട്രോളിന് 9 രൂപയും ഡീസലിന് 7 രൂപയുമാണ് വർധിപ്പിച്ചത്.
തിരുവനന്തപുരത്ത് പെട്രോള്‍ ലീറ്ററിന്...
ട്വന്റി 20: പാകിസ്താന്‍ അഫ്ഗാനിസ്താനെ നേരിടും
ദുബായ്: ട്വന്റി 20 ലോകകപ്പില്‍ ഗ്രൂപ്പ് രണ്ടില്‍ വെള്ളിയാഴ്ച നടക്കുന്ന പോരാട്ടത്തില്‍ പാകിസ്താന്‍ അഫ്ഗാനിസ്താനെ നേരിടും. ഇന്നത്തെ മത്സരം ജയിക്കാനായാല്‍ പാക് നിര സെമി ഉറപ്പിക്കും. ഇന്ത്യന്‍ സമയം വൈകീട്ട് 7.30-ന് ദുബായ്...
സംസ്ഥാനത്ത് ഇന്ന് 7722 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 6648 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,681 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 43 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7348 പേര്‍ക്ക്...
രണ്ടാം ക്ലാസുകാരനെ സ്‌കൂള്‍ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്ന് തലകീഴാക്കി പിടിച്ച് ക്രൂരത; അധ്യാപകൻ അറസ്റ്റിൽ
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മിര്‍സാപൂരിൽ രണ്ടാം ക്ലാസുകാരനെ സ്‌കൂള്‍ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്ന് തലകീഴാക്കി പിടിച്ച് അധ്യാപകന്റെ ക്രൂരത. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് പോലീസ് അധ്യാപകനെ അറസ്റ്റ് ചെയ്തു....
സംസ്ഥാനത്ത് അടുത്ത രണ്ടാഴ്ചയും ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആഴ്ച തിരിച്ചുള്ള പ്രവചന പ്രകാരം ഒക്ടോബർ 29 മുതൽ നവംബർ 11 വരെ കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴസാധ്യത പ്രവചിക്കുന്നു.
രണ്ടാഴ്ചയിലും...
കന്നഡ ‘പവർ സ്റ്റാർ’ പുനീത് രാജ്കുമാർ അന്തരിച്ചു
ബെംഗളൂരു: കന്നഡ സൂപ്പർ താരം പുനീത് രാജ്കുമാർ (46) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് വെള്ളിയാഴ്ച രാവിലെ അദ്ദേഹത്തെ ബെംഗളൂരു വിക്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അത്യാഹിത വിഭാഗത്തിലായിരുന്ന അദ്ദേഹത്തിന്റെ മരണം ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു.
കന്നഡ സിനിമയിലെ എക്കാലത്തെയും...










































