കൊറോണ വൈറസ്; ഇറ്റലിയില്‍ ആകെ മരണ സംഖ്യ 1809
ലണ്ടന്‍: കൊറോണ വൈറസ് ബാധയില്‍ ലോകം അതീവ ജാഗ്രതയിലാണ്,യൂറോപ്പില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണ്,വൈറസ് ബാധ യൂറോപ്പില്‍ നിയന്ത്രണാതീതമായ് തുടരുകയാണ്.
സ്പെയിന്‍,ഇറ്റലി, എന്നിവിടങ്ങളില്‍ മരണ സംഖ്യഉയരുകയാണ്. യൂറോപ്പില്‍ മാത്രം രണ്ടായിരത്തില്‍ അധികം പേരാണ് മരിച്ചത്. യൂറോപ്യന്‍...
രാജ്യസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിനിടെ ഗുജറാത്തില്‍ അഞ്ചു കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവച്ചു
അഹമ്മദാബാദ്: രാജ്യസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിനിടെ ഗുജറാത്തില്‍ അഞ്ചു കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവച്ചു. കൂറുമാറ്റം മുന്നില്‍ കണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാരെ രാജസ്ഥാനിലേ ജെയ്പൂരിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നതിനിടെയാണ് രാജി. ആദ്യം നാലു കോണ്‍ഗ്രസ് എം.എല്‍.എമാരാണ് സ്പീക്കര്‍ക്ക് രാജിസമര്‍പ്പിച്ചത്....
പത്തനംതിട്ടയിൽ 9 പേർക്ക് കൂടി കോവിഡ് ഇല്ലെന്ന് സ്ഥിരികരിച്ചു
പത്തനംതിട്ടയിൽ 9 പേർക്ക് കൂടി കോവിഡ് ഇല്ലെന്ന് സ്ഥിരികരിച്ചു. കലക്ടർ പി. ബി നൂഹാണ് ഇക്കാര്യം അറിയിച്ചത്. ഇതിൽ പന്തളം സ്വദേശിയുടെ ഫലം ഇല്ല. ഒരു വയസ്സുള്ള കുട്ടിയുടെ ഫലവും നെഗറ്റീവ് ആണെന്ന്...
ബിഗ് ബോസ് താരം രജിത് കുമാറിനെ സ്വീകരിക്കാന്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് വിമാനത്താവളത്തില്‍ എത്തിയവര്‍ക്കെതിരെ ജില്ലാ...
കൊച്ചി: ടെലിവിഷൻ റിയാലിറ്റി ഷോയിൽ നിന്ന് പുറത്തായ രജിത് കുമാറിനെ സ്വീകരിക്കാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് മുന്നിൽ തടിച്ചുകൂടിയവർക്കെതിരെ കേസ്. കൊവിഡ് പശ്ചാത്തലത്തിൽ ആൾക്കൂട്ടം ഒഴിവാക്കണമെന്ന സർക്കാർ നിർദ്ദേശം ലംഘിച്ചതിനാണ് നടപടി. പേരറിയാവുന്ന നാല്...
ഇതുവരെ ഇന്ത്യയില്‍ വൈറസ് സ്ഥിരീകരിച്ചത് 115 പേര്‍ക്ക്
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയിലാണ് രാജ്യം. 115 പേര്‍ക്കാണ് ഇതുവരെ ഇന്ത്യയില്‍ വൈറസ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലാണ് ഇതുവരെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്
രാജ്യത്ത് 13 പേര്‍ ഇതുവരെ രോഗ...
മധ്യപ്രദേശില്‍ ഇന്ന് വിശ്വാസവോട്ടെടുപ്പ് നടക്കുമോ ഇല്ലയോ എന്നത് അനിശ്ചിതത്വത്തില്‍
ഭോപാല്‍: മധ്യപ്രദേശില്‍ ഇന്ന് വിശ്വാസവോട്ടെടുപ്പ് നടക്കുമോ ഇല്ലയോ എന്നത് അനിശ്ചിതത്വത്തില്‍. തീരുമാനം സഭയില്‍ അറിയിക്കാമെന്നാണ് സ്പീക്കര്‍ നര്‍മദാ പ്രസാദ് പ്രജാപതി അറിയിച്ചിരിക്കുന്നത്. നിയമസഭാ സമ്മേളനം ആരംഭിക്കുന്ന ഇന്ന് വിശ്വാസ വോട്ടെടുപ്പ് തേടണമെന്നായിരുന്നു ഗവര്‍ണറുടെ...
ഡല്‍ഹിയിലെ ആദ്യ കൊറോണ (COVID 19) വൈറസ് ബാധിതന്‍ പൂര്‍ണ്ണമായും രോഗവിമുക്തനായതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആദ്യ കൊറോണ (COVID 19) വൈറസ് ബാധിതന്‍ പൂര്‍ണ്ണമായും രോഗവിമുക്തനായതായി റിപ്പോര്‍ട്ട്.
ഡല്‍ഹിയിലെ മയൂര്‍ വിഹാര്‍ ഫേസ് ട്വൂ സ്വദേശിയാണ് ഇപ്പോള്‍ രോഗവിമുക്തനായത്. പൂര്‍ണ്ണ ആരോഗ്യവാനായ അദ്ദേഹത്തെ ഇന്നലെയാണ് റാം...
പുതിയ പാർട്ടി പ്രഖ്യാപിച്ച് ചന്ദ്രശേഖർ ആസാദ്; 28 മുൻ എംഎൽഎമാരും ആറ് മുൻ എംപിമാരും സന്നിഹിതരായിരുന്നു
നോയിഡ: നോയിഡയിലെ സെക്ടർ 70ലെ ബസായി ഗ്രാമത്തിലായിരുന്നു പുതിയ പാർട്ടിയുടെ പ്രഖ്യാപനം. നേരത്തെ പ്രതീക്ഷിച്ചിരുന്നതുപോലെ നീല നിറത്തിലുള്ളതാണ് പാർട്ടി പതാക. ഭീം ആർമി പ്രവർത്തകരുടെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹം പ്രഖ്യാപനം നടത്തിയത്. 28 മുൻ...
ഇന്ത്യയില്‍ പെട്രോളിനും ഡീസലിനും എക്‌സൈസ് നികുതി വര്‍ധിപ്പിച്ച നടപടിയില്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ഗാന്ധി
ന്യൂദല്‍ഹി: ആഗോള എണ്ണവില തകര്‍ന്ന സാഹചര്യത്തിലും ഇന്ത്യയില്‍ പെട്രോളിനും ഡീസലിനും എക്‌സൈസ് നികുതി വര്‍ധിപ്പിച്ച നടപടിയില്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ഗാന്ധി.
‘ആഗോള എണ്ണ വില തകര്‍ന്ന സാഹചര്യത്തില്‍ അതിന്റെ ഗുണം ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കും ലഭിക്കണമെന്ന്...
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ ഹൃദയമില്ലാത്ത ബാങ്ക് എന്ന് അധിക്ഷേപിച്ച നിര്‍മലാ സീതാരാമനെ വിമര്‍ശിച്ച് ബാങ്കുകളുടെ സംഘടന
ന്യൂദല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ ഹൃദയമില്ലാത്ത ബാങ്ക് എന്ന് അധിക്ഷേപിച്ച ധനമന്ത്രി നിര്‍മലാ സീതാരാമനെ വിമര്‍ശിച്ച് ബാങ്കുകളുടെ സംഘടന. കഴിഞ്ഞ മാസം ഗുവാഹത്തിയില്‍ വെച്ച് നടന്ന ഫിനാന്‍ഷ്യല്‍ എന്‍ക്ലേവില്‍വെച്ചാണ് സീതാരാമന്‍ എസ്.ബി.ഐ...










































