ക്ലെയർ, ഗാൽവേ, മായോ കൗണ്ടികളിൽ യെല്ലോ വിൻഡ് അലേർട്ട്
ക്ലെയർ, ഗാൽവേ, മായോ കൗണ്ടികളിൽ യെല്ലോ വിൻഡ് അലേർട്ട് നൽകി Met Met Éireann. രാവിലെ 10 മണി മുതൽ വൈകുന്നേരം 4മണി വരെയാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. പടിഞ്ഞാറ് മുതൽ തെക്ക് പടിഞ്ഞാറ്...
ശ്വാസകോശ സംബന്ധമായ അസുഖങ്ങളിൽ വൻ വർധന; കഴിഞ്ഞയാഴ്ച 985 കേസുകൾ റിപ്പോർട്ട് ചെയ്തു; കോവിഡ്,നോറോവൈറസ്, ഇൻഫ്ലുവൻസ കേസുകളും വർധിക്കുന്നു
റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (RSV) കേസുകളിൽ വൻ വർധനവുണ്ടായി. കഴിഞ്ഞയാഴ്ച 368 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഹെൽത്ത് പ്രൊട്ടക്ഷൻ സർവൈലൻസ് സെന്റർ (HPSC) അറിയിച്ചു. ശിശുക്കളെയും കുട്ടികളെയും ബാധിക്കുന്ന ശ്വാസകോശ സംബന്ധമായ...
“നിങ്ങൾ വേവലാതിപ്പെടണ്ടല്ലോ, ഞാനല്ലേ വേവലാതിപ്പെടേണ്ടത്”; മാസപ്പടി വിഷയത്തിലെ ഹൈക്കോടതി നിർദേശത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി
കൊച്ചി: മാസപ്പടി വിഷയത്തിൽ നോട്ടീസ് അയക്കാനുള്ള ഹൈക്കോടതി നിർദേശത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നിങ്ങൾ വേവലാതിപ്പെടണ്ടല്ലോ, ഞാനല്ലേ വേവലാതിപ്പെടേണ്ടതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. എറണാംകുളം ജില്ലയിൽ നടക്കുന്ന നവകേരള സദസിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം...
ഡബ്ലിനിൽ ഒരു ത്രീ-ബെഡ് വീട് വാങ്ങാൻ ശരാശരി ശമ്പളം 126,000 യൂറോ വേണം
ഗ്രേറ്റർ ഡബ്ലിൻ ഏരിയയിൽ ത്രീ-ബെഡ് വീട് വാങ്ങാൻ ആവശ്യമായ ശരാശരി ശമ്പളം ഇപ്പോൾ €126,000 ആണെന്ന് റിപ്പോർട്ട്. സൊസൈറ്റി ഓഫ് ചാർട്ടേഡ് സർവേയേഴ്‌സ് അയർലൻഡ് (SCSI) നടത്തിയ പുതിയ ഹൗസിംഗ് ഡെലിവറി പഠന...
മാർ ജോർജ് ആലഞ്ചേരി സിറോ മലബാർ സഭ അധ്യക്ഷ സ്ഥാനമൊഴിഞ്ഞു
കർദിനാൾ മാർ ജോർജ് ആലഞ്ചേരി സിറോ മലബാർ സഭയുടെ അധ്യക്ഷ പദവി ഒഴിഞ്ഞു. കൊച്ചിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് മാർ ജോർജ് ആലഞ്ചേരി ഇക്കാര്യം അറിയിച്ചത്. മുൻകൂട്ടി തയാറാക്കിയ പ്രസ് റിലീസ്...
മാലോ ഇന്ത്യൻ അസോസിയേഷൻ – മാലോ മലയാളീസ് സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂഇയർ ആഘോഷങ്ങൾ 2024 ജനുവരി 5ന്
കോർക്ക്: മാലോയിലും പരിസരപ്രദേശങ്ങളിലുമുള്ള പ്രവാസി മലയാളി കൂട്ടായ്മയായ മാലോ ഇന്ത്യൻ അസോസിയേഷൻ - മാലോ മലയാളീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂഇയർ ആഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായി.
2024 ജനുവരി 5 വെള്ളിയാഴ്ച വൈകുന്നേരം നാലു...
യു.കെ.യിൽ വില്ലൻചുമ പടരുന്നു; രോഗം ബാധിച്ചവരുടെ എണ്ണത്തിൽ 250% വർദ്ധനവ്
നിലവിൽ യുകെയിലുടനീളം പടരുന്ന വില്ലൻ ചുമയെക്കുറിച്ച് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബാക്ടീരിയ അണുബാധമൂലമുണ്ടാകുന്ന രോഗം ബാധിച്ചവരുടെ എണ്ണത്തിൽ 250% വർധനവുണ്ടായിട്ടുണ്ട്. ജലദോഷം പോലുള്ള ലക്ഷണങ്ങളോടെ രോഗം ആരംഭിക്കുന്നു. മൂന്ന് മാസം വരെ...
സ്ത്രീധനം തന്നാലേ വിവാഹം കഴിക്കൂവെന്ന് പറയുന്നവരോട് “താൻ പോടോ” എന്ന് പറയാൻ പെൺകുട്ടികൾക്ക് ആകണം: മുഖ്യമന്ത്രി
കൊച്ചി: തിരുവനന്തപുരത്തെ യുവ ഡോക്ടർ ഷഹ്നയുടെ ആത്മഹത്യയിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീധനം തന്നാലേ വിവാഹം കഴിക്കൂവെന്ന് പറയുന്നവരോട് താൻ പോടോ എന്ന് പറയാൻ പെൺകുട്ടികൾക്ക് ആകണമെന്ന് പിണറായി വിജയൻ പറഞ്ഞു....
അമേരിക്കയിലെ കാമ്പസിനുള്ളിൽ വെടിവയ്‌പ്; നാല് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്
അമേരിക്കയിലുണ്ടായ വെടിവയ്പ്പിൽ നാല് പേർ കൊല്ലപ്പെട്ടു. യൂണിവേഴ്സ്റ്റി ഓഫ് നെവാഡ ലാസ് വേഗസ് കാമ്പസിലാണ് വെടിവയ്പ്പുണ്ടായത്. പ്രാദേശിക സമയം ഉച്ചയ്‌ക്ക് ഒരുമണിയോടെയായിരുന്നു ആക്രമണം. തോക്കുധാരിയായ അക്രമി കാമ്പസിലെത്തി വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ നിരവധി പേർക്ക്...
യുവ ഡോക്ടര്‍ ഷഹനയുടെ മരണത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു
തിരുവനന്തപുരം: യുവ ഡോക്ടര്‍ ഷഹനയുടെ മരണത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ മെഡിക്കൽ എജുക്കേഷൻ ഡയറക്ടര്‍, ജില്ലാ കളക്ടര്‍, കമ്മീഷണര്‍ എന്നിവരോട് റിപ്പോര്‍ട്ട് തേടി. ഈ മാസം 14 ന്...









































