gnn24x7

ലോകത്താകെ രോഗ ബാധിതര്‍ 2,624,846; മരിച്ചവരുടെ എണ്ണം 1,83,120 ആയി

0
386
gnn24x7

ലണ്ടന്‍:കൊറോണ വൈറസ്‌(കോവിഡ് 19) ബാധയെ തുടര്‍ന്ന് ലോകത്താകെ മരിച്ചവരുടെ എണ്ണം 1,83,120 ആയി.

ലോകത്താകെ രോഗ ബാധിതര്‍ 2,624,846 ആണ്.

കൊറോണ വൈറസ്‌ വന്‍ നാശം വിതയ്ക്കുന്ന അമേരിക്കയില്‍ ബുധനാഴ്ചയും രണ്ടായിരത്തിന് മുകളിലായിരുന്നു മരണ സംഖ്യ, അമേരിക്കയില്‍ ഇതുവരെ 47,659 പേരാണ് മരിച്ചത്. ഇറ്റലിയില്‍ മരണ നിരക്ക് കുറയുന്നുണ്ട്.ഇവിടെ ആകെ മരിച്ചവരുടെ എണ്ണം 25000 കടന്നിരിക്കുകയാണ്.

സ്പെയിനില്‍ ഇതുവരെ കൊറോണ ബാധിച്ച് മരിച്ചത് 21,717 പേരാണ്,ബുധനാഴ്ച്ച മാത്രം സ്പെയിനില്‍ 435 പേര്‍ മരിച്ചു, ബുധനാഴ്ച്ച മരണ സംഖ്യയുടെ കാര്യത്തില്‍ അമേരിക്കയുടെ തൊട്ട് പിന്നില്‍ യുകെ യാണ്. 763 പേരാണ് ഇവിടെ മരിച്ചത്. യുകെ യില്‍ ആകെ മരണ സംഖ്യ 18,100 ആയി.

ഇന്ത്യയില്‍ ഇതുവരെ 20,471 കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്, 652 പേരാണ് ഇതുവരെ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,486 കോവിഡ് ബാധ സ്ഥിരീകരിക്കുകയും 49 പേര്‍ മരിക്കുകയും ചെയ്തു.

gnn24x7