gnn24x7

അയർലണ്ടിൽ 2018 മുതൽ 77 നഴ്സിംഗ് ഹോമുകൾ അടച്ചുപൂട്ടി- NHI

0
211
gnn24x7

ഫെയർ ഡീൽ സ്കീമിലെ വർദ്ധിച്ചുവരുന്ന പ്രവർത്തനച്ചെലവും സമ്മർദ്ദവും കാരണം അയർലണ്ടിൽ 2018 മുതൽ കുറഞ്ഞത് 77 നഴ്‌സിംഗ് ഹോമുകളെങ്കിലും അടച്ചുപൂട്ടിയതായി നഴ്സിംഗ് ഹോംസ് അയർലൻഡ് (എൻഎച്ച്ഐ) പറഞ്ഞു. കഴിഞ്ഞ വർഷം 10 ഹോമുകൾ പൂട്ടിയെന്നും ഈ വർഷം ഇതുവരെ ഏഴ് ഹോമുകൾ പൂട്ടിയെന്നും ആകെ 2,600 കിടക്കകൾ നഷ്ടമായെന്നും NHI അറിയിച്ചു. ഗ്രാമപ്രദേശങ്ങളിലാണ് കൂടുതൽ ഹോമുകൾ അടച്ചുപൂട്ടിയത്.

NHI കമ്മീഷൻ ചെയ്ത പുതിയ ഗവേഷണം കാണിക്കുന്നത്, 10-ൽ ആറുപേരും തങ്ങളുടെ പ്രിയപ്പെട്ടവർക്ക് നഴ്സിംഗ് ഹോം കെയർ നൽകാൻ കഴിയാതെ സാഹചര്യത്തിൽ വളരെ ആശങ്കാകുലരാണെന്നാണ്. കോയിൻ റിസർച്ച് ഓഗസ്റ്റിൽ നടത്തിയ ഗവേഷണത്തിൽ 1,000 പേർ പങ്കെടുത്തു. ഫെയർ ഡീൽ സ്കീം 15 വർഷം പഴക്കമുള്ളതാണെന്നും ആവശ്യത്തിന് അനുയോജ്യമല്ലെന്നും അടിയന്തര പരിഷ്കരണം ആവശ്യമാണെന്നും എൻഎച്ച്ഐ ചീഫ് എക്സിക്യൂട്ടീവ് Tadgh Daly പറഞ്ഞു.

ഓരോ ഹൗസിനും ആഴ്ചയിൽ കുറഞ്ഞത് 1,000 യൂറോ വീതം ലഭിക്കുമെന്നും ഈ മേഖലയിലേക്ക് പുതിയ പരിചരണ ദാതാക്കൾ വരുന്നതോടെ 900 മുതൽ 1000 വരെ കിടക്കകൾ അധികമായി ചേർത്തതായി Minister of State at the Department of Health, Mary Butler പറഞ്ഞു. ഹോമുകളിൽ 22,300 താമസക്കാർ പരിചരണം സ്വീകരിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7