ചൈൽഡ് ബെനിഫിറ്റ് പേയ്‌മെൻ്റിൽ പ്രത്യേക ബോണസ് നിർദ്ദേശിച്ച് മന്ത്രി O’Gorman

ഗ്രീൻ പാർട്ടി നേതാവും കുട്ടികൾക്കായുള്ള മന്ത്രിയുമായ റോഡറിക് ഒ ഗോർമാൻ, പുതുതയായി കുട്ടികൾ ജനിച്ച മാതാപിതാക്കൾക്ക് ആദ്യത്തെ പതിവ് പേയ്‌മെൻ്റിനൊപ്പം പ്രത്യേക ബോണസ് ചൈൽഡ് ബെനിഫിറ്റ് പേയ്‌മെൻ്റും നൽകണമെന്ന് നിർദ്ദേശം നൽകി. രക്ഷാകർതൃത്വത്തിൻ്റെ...

പഞ്ചാരിമേളത്തിന്റെ പൂരപ്പെരുമയുമായി വെക്‌സ്ഫോർഡ് 

ലോകത്തിന്റെ നിറുകയിൽ കേരളത്തിന്റെ പാരമ്പര്യവും സംസ്കാരവും ഉയർത്തിപ്പിടിക്കുന്ന, കേരളീയരുടെ  മാത്രം സ്വകാര്യ അഹങ്കാരമായ തൃശൂർ പൂരവും ചെണ്ടമേളവും. ഈ പാരമ്പര്യത്തെ ഹൃദയത്തിൽ ചേർത്ത് കൊണ്ട്, ഇങ്ങു ദൂരെ ഏഴ് കടലുകൾക്കപ്പുറത്തിരുന്നു, അയർലണ്ടിലെ കുറച്ചു മലയാളികൾ ചേർന്ന് ഗൃഹാതുരത്വം ഉണർത്തുന്ന താളമേളത്തിന്റെ അലകൾ  കൊട്ടിക്കയറുകയാണ്. ഈ വരുന്ന സെപ്റ്റംബർ പന്ത്രണ്ടാം തീയതി, ഓണത്തിന്റെ ഏഴാം ദിവസമായ മൂലം നാളിൽ , വെക്‌സ്ഫോർഡ്  മലയാളി കൂട്ടായ്മയുടെ (WMK) ഓണാഘോഷത്തോടനുബന്ധിച്ചു "റോയൽ റിഥം (RR)" പഞ്ചാരി മേളത്തിൽ രംഗപ്രവേശം കുറിക്കുകയാണ് .  താളമേളങ്ങളിൽ അഗ്രഗണ്യനായ  ശ്രീ പൂഞ്ഞാർ രാധാകൃഷ്ണൻ മാഷിന്റെ ശിക്ഷണത്തിൽ പതിനൊന്നോളം കലാകാരികളും കലാകാരന്മാരും ആണ്  ചെണ്ടമേളത്തിൽ നാന്ദി കുറിക്കുന്നത്. എല്ലാ മലയാളികൾക്കും "റോയൽ റിഥം (RR)" സംഘത്തിന്റെ ഓണാശംസകൾ നേരുന്നു.  ചെണ്ടമേളം ബുക്ക് ചെയ്യുന്നതിന് ബന്ധപെടുക: 0892006238, 0877818318

HSE യുടെ ‘പേഷ്യന്റ് ആപ്പ്’ ഈ വർഷം പുറത്തിറക്കും

ഡിജിറ്റൽ ഹെൽത്ത് കെയറിലേക്കുള്ള ഒരു സുപ്രധാന നീക്കത്തിൽ, ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് (എച്ച്എസ്ഇ) ഈ വർഷാവസാനത്തോടെ പുതിയ പേഷ്യൻ്റ് ആപ്പ് പുറത്തിറക്കാൻ ഒരുങ്ങുന്നു. ആപ്പിൻ്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതായി എച്ച്എസ്ഇയുടെ ചീഫ് ടെക്‌നോളജി...

എലിസബത്ത് തോമസ് ഡാളസിൽ അന്തരിച്ചു  

 ഡാലസ്‌ :പത്തനംതിട്ട കല്ലൂപ്പാറ വാക്കയിൽ വീട്ടിൽ റവ .ഫാ.തോമസിന്റെ ഭാര്യ ശ്രീമതി എലിസബത്ത് തോമസ് (83) ഡാലസിൽ അന്തരിച്ചു. കേരള അസോസിയേഷൻ ഓഫ് ഡാളസ് മുൻ പ്രസിഡണ്ടും ഡയറക്ടർ ബോർഡ് അംഗവുമായ ബോബൻ...

അറക്കൽ മാധവനുണ്ണിയുടെ പുതിയ ലുക്കുമായി വല്യേട്ടൻ്റെ പുതിയ പോസ്റ്റർ; 4k ഡോൾബി അറ്റ്മോസിൽ വല്യേട്ടൻ വീണ്ടും

4k ഡോൾബി അറ്റ്മോസ് സിസ്റ്റത്തിൽ വീണ്ടും പ്രദർശനത്തിനെത്തുന്ന വല്യേട്ടൻ എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ സെപ്റ്റംബർ ഏഴിന് പുറത്തു വിട്ടു. ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ അറക്കൽ മാധവനുണ്ണിയെ അവതരിപ്പിച്ച മമ്മൂട്ടിയുടെ പോസ്റ്ററാണ് അണിയാ...

ലൂക്കൻ തിരുനാൾ ഇന്ന്… ഒരുക്കങ്ങൾ പൂർത്തിയായി

ഡബ്ലിൻ :ലൂക്കൻ സെന്റ് തോമസ് സീറോ മലബാർ പള്ളിയിൽ പരിശുദ്ധ കന്യകാമാതാവിന്റെ ജനന തിരുന്നാളും, തോമാസ്ലീഹായുടെ തിരുന്നാളും സംയുക്തമായി ലൂക്കൻ ഡിവൈൻ മേഴ്‌സി പള്ളിയിൽ ആഘോഷിക്കും. സെപ്റ്റംബർ 8 ഞായർ ഉച്ചകഴിഞ്ഞ് 2...

വാട്ടർഫോർഡ് മലയാളി സമൂഹത്തിൻെറ മഹോത്സവമായ “ശ്രാവണം-24” ഇന്ന്… ഓണാഘോഷത്തിനായി വാട്ടർഫോർഡ് ഒരുങ്ങി

വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ(WMA) ഓണാഘോഷ പരിപാടികൾ അതിവിപുലമായി വാട്ടർഫോർഡ് ബാലിഗണർ GAA ക്ലബ്( Eircode X91R863) ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച്  ഇന്ന് നടത്തപ്പെടുന്നതാണ്. രാവിലെ 11 ന് ആരംഭിക്കുന്ന ഓണാഘോഷം രാത്രി...

ഡെപ്പോസിറ്റ് റിട്ടേൺ സ്കീം: നാലിൽ ഒന്ന് ഡ്രിങ്ക് കണ്ടെയ്‌നറുകൾ റീസൈക്കിൾ ചെയ്യുന്നില്ല

ഉപഭോക്താക്കൾക്ക് വിൽക്കുന്ന നാലിൽ ഒന്ന് ഡ്രിങ്ക് കണ്ടെയ്‌നറുകളെങ്കിലും ഡെപ്പോസിറ്റ് റിട്ടേൺ സ്കീം വഴി റീസൈക്കിൾ ചെയ്യുന്നില്ല എന്ന് റീ-ടേണിൽ നിന്നുള്ള ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. സ്കീമിന് കീഴിൽ പ്രതിമാസം ദശലക്ഷക്കണക്കിന് യൂറോ...

നടൻ വിനായകൻ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിൽ

കൊച്ചി: നടൻ വിനായകൻ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിൽ. വിനായകനും സിഐഎസ്എഫ് ഉദ്യോഗസ്ഥരും തമ്മിൽ ഹൈദരാബാദ് വിമാനത്താവളത്തിൽ വാക്കുതർക്കമുണ്ടായതായാണ് വിവരം. ഇതിനെ തുടർന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഗോവയിലേക്ക് പോയതായിരുന്നു വിനായകൻ. ഉച്ചക്ക് 12.30നാണ് ഇൻഡിഗോ വിമാനത്തിൽ...

കണ്ടാൽ അവനൊരഡാറ്… ദുൽഖർ സൽമാൻ ആരാധകരുടെ ഗാനവുമായി ഗ്യാംങ്സ് ഓഫ് സുകുമാരക്കുറുപ്പ്

കണ്ടാൽ അവനൊരഡാറ് ഗ്ലാമർ അതിലുമുഷാറ്... ദുൽഖർ സൽമാനെ വർണ്ണിച്ചു കൊണ്ട് ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്യാംങ്‌സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുന്നു. സെപ്റ്റംബർ ഏഴിന് മമ്മൂട്ടിയുടെ ജന്മദിനത്തിന് മുന്നോടിയായി സെപ്റ്റംബർ ആറാം...