gnn24x7

10 കിലോമീറ്റർ യാത്രയ്ക്ക് 253 യൂറോ: പകൾക്കൊള്ളയുമായി Ryanair എയർലൈനിന്റെ എയർപോർട്ട് ട്രാൻസ്ഫർ സേവനം

0
178
gnn24x7

എയർപോർട്ടിൽ ടാക്സിക്കായുള്ള നീണ്ട നിര ഒഴിവാക്കാൻ ആഗ്രഹിക്കുന്നവരാണ് എല്ലാ യാത്രക്കാരും. അതിൽ പെടാതെ എത്രയും വേഗം വാഹനം ലഭിക്കാൻ ആഗ്രഹിക്കും. യാത്രക്കാരുടെ ഈ നിസ്സഹായ അവസ്ഥ ചൂഷണം ചെയ്യുകയാണ് Ryanair എയർലൈനിന്റെ എയർപോർട്ട് ട്രാൻസ്ഫർ സേവനം. കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നത് വൻ തട്ടിപ്പിന്റെ വിവരങ്ങളാണ്.


Ryanair ഓൺലൈൻ ആപ്പിൽ വാഹനങ്ങൾക്കായി ഇടാക്കുന്നത് സാധാരണ നിരക്കിന്റെ പത്തോളം ഇരട്ടിയാണ്. കഴിഞ്ഞ ആഴ്ച ഡബ്ലിൻ എയർപോർട്ടിൽ നിന്ന് നഗരമധ്യത്തിലുള്ള O’Connell ബ്രിഡ്ജിലേക്ക് നാലിനും പത്തിനും ഇടയിൽ ആളുകളെ കൊണ്ടുപോകാൻ ആവശ്യപ്പെട്ട 108 മുതൽ 253 യൂറോയാണ്. 10കിലോമീറ്റർ ദൂരത്തേക്കാണ് ഇത്രയും വലിയ നിരക്ക് ഇടാക്കുന്നത്.
സിറ്റി സെന്ററിലേക്ക് യാത്ര ചെയ്യുന്നതിന് സാധാരണയായി 25 അല്ലെങ്കിൽ 30 യൂറോ മാത്രമാണ് നൽകേണ്ടി വരുന്നതെന്നാണ് ഡബ്ലിൻ എയർപോർട്ട് അധികൃതർ പറയുന്നത്. ഇതേ സമയം ഫ്രീ നൗ ടാക്സി ആപ്പ് നാലിനും എട്ടിനും ഇടയിൽ യാത്രചെയ്യാൻ 19 യൂറോയ്ക്കും 26 യൂറോയ്ക്കും ഇടയിലാണ് ചാർജ്ജ് ചെയ്യുന്നത്.


ഡബ്ലിൻ എയർപോർട്ടിൽ നിന്ന് നഗരത്തിന്റെ 15 കിലോമീറ്റർ അകലെയുള്ള Blanchardstown ലേക്ക് 107 യൂറോയും, 20 കിലോമീറ്റർ അകലെയുള്ള Crumlin നിലേക്ക് കൊണ്ടുപോകാൻ 130 യൂറോയുമാണ് Ryanairന്റെ ആപ്പിൽ പറഞ്ഞിരിക്കുന്ന നിരക്ക്. സമാന ഫ്രീ നൗ ടാക്സി ആപ്പ് 23 യൂറോയ്ക്കും 31 യൂറോയ്ക്കും ഇടയിലാണ് ഈടാക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here