gnn24x7

പുതുവർഷ ദിനം മുതൽ 200 യൂറോ വൈദ്യുതി ക്രെഡിറ്റ് പേയ്മെന്റ് ലഭിച്ചുതുടങ്ങും

0
410
gnn24x7

ഡബ്ലിൻ : അയർലണ്ടിലെ 2.2 മില്യണിലധികം കുടുംബങ്ങൾക്കുള്ള രണ്ടാം വട്ട 200 യൂറോ വൈദ്യുതി ക്രെഡിറ്റ് പേയ്മെന്റ് പുതുവർഷ ദിനത്തിൽ ലഭിച്ചുതുടങ്ങും. ജീവിതച്ചെലവ് പ്രതിസന്ധി നേരിടുന്ന കുടുംബങ്ങൾക്കുള്ള സഹായമെന്ന നിലയിൽ 2023ലെ ബജറ്റിൽ 200 യൂറോ വീതമുള്ള മൂന്ന് ക്രഡിറ്റ് പേമെന്റുകളാണ് സർക്കാർ പ്രഖ്യാപിച്ചത്. ഇതിൽ രണ്ടാമത്തേതാണ് ഈ പേയ്മെന്റ. ആദ്യത്തെ 200 യൂറോ ക്രെഡിറ്റ് ക്രിസ്മസിന് മുമ്പുള്ള ബില്ലുകളിൽ നൽകിയിരുന്നു. മാർച്ച് ഏപ്രിൽ ബില്ലിലാകും മൂന്നാമത്തെ പേയ്മെന്റ് വരിക.

600 യൂറോ ഇലക്ട്രിക് കഡിറ്റിന് ഗവൺമെന്റിന് 1.2 ബില്യൺ യൂറോയിലധികമാണ് ചെലവു വരിക. ബജറ്റ് 2023ൽ പ്രഖ്യാപിച്ച 4.1 ബില്യൺ യൂറോയുടെ ജീവിതച്ചെലവ് പാക്കേജിന്റെ ഭാഗമാണ് ഈ സ്കീം.

റഷ്യയുടെ ഉക്രെയ്ൻ അധിനിവേശത്തെ തുടർന്നുണ്ടായ ഊർജ്ജ പ്രതിസന്ധിയും വിലക്കയറ്റവുമൊക്കെ ജീവിതം ദുസ്സഹമാക്കിയ സാഹചര്യത്തിലാണ് കുടുംബങ്ങളെയും ബിസിനസുകളെയും സാഹയിക്കുന്നതിനുള്ള പദ്ധതികൾ സർക്കാർ ആവിഷ്കരിച്ചത്.

ആസ് യു ഗോ ഉപഭോക്താക്കൾക്ക് അവരുടെ വ്യക്തിഗത ബില്ലിംഗിനെ ആശ്രയിച്ച് ജനുവരി, ഫെബ്രുവരി മാസത്തെ ബില്ലുകളിൽ ഇവ കാണും. പ്രീ- പേ, പേ- യു- ഗോ ഉപഭോക്താക്കൾക്കായി വൈദ്യുതി ക്രെഡിറ്റുകൾ ലഭ്യമാകുന്നതിന് പ്രത്യേക ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഭൂവുടമകൾക്ക് വൈദ്യുതിയുടെ പണം നൽകുന്ന വാടകക്കാർക്കും ഈ ആനുകൂല്യം ഉറപ്പാക്കണമെന്ന് റസിഡൻഷ്യൽ ടെനൻസീസ് ബോർഡ് (ആർ ടി ബി) ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here