gnn24x7

വിക്ലോ കൗണ്ടിയിൽ തോക്ക് കാട്ടി മോഷണ ശ്രമം: പ്രതി പിടിയിൽ ; ഗ്രേസ്റ്റോണിൽ കവർച്ച നടത്തിയ സംഘത്തിലെ അംഗമെന്ന് സംശയം.

0
204
gnn24x7

വിക്ലോ കൗണ്ടിയിലെ ഗ്രേസ്റ്റോൺസിലെ മെയിൻ സ്ട്രീറ്റിൽ വ്യാപാര സ്ഥാപനത്തിൽ തോ ക്കുകാട്ടി ഭീഷണിപ്പെടുത്തി മോഷണം നടത്താൻ ശ്രമം. മോഷണ ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പോലീസ് പിടിയിൽ. കവർച്ച നടത്താൻ ഇയാൾ ഉപയോഗിച്ചത് കൃത്രിമ തോക്കാണെന്ന് കണ്ടെത്തി.ബുധനാഴ്ച വൈകുന്നേരം 6 മണിയോടെയാണ് വിചിത്രമായ സംഭവം നടന്നത്.

വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണം കവർച്ച ചെയ്ത ശേഷം രക്ഷപ്പെടുന്നതിനിടെ പ്രതി കാൽവഴുതി വീഴുകയായിരുന്നു. ഇവിടെ നിന്നും കൈക്കലാക്കിയ പണവും പ്രതിയുടെ തോക്കും പോലീസ് പിടികൂടി. “കടയിൽ നിന്ന് ഓടിയപ്പോൾ അയാൾ ഇടറി വീണു, പണവും തോക്കും താഴെയിട്ടു, എന്നിട്ട് അയാൾ തോക്ക് എടുത്തെങ്കിലും കുറച്ച് പണം ഉപേക്ഷിച്ചു,” ദൃക്സാക്ഷി പറയുന്നു. ലോക്കൽ ഗാർഡായി അന്വേഷണം ആരംഭിച്ചു. പ്രതിയെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും തിരിച്ചറിഞ്ഞു.

സംശയിക്കുന്നയാളുടെ വീട്ടിൽ ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിൽ കൃത്രിമ തോക്ക് കണ്ടെത്തി. 40 വയസ് പ്രായമുള്ള ആളെയാണ് അറസ്റ്റ് ചെയ്തത്. നിലവിൽ ബ്രേ ഗാർഡ സ്റ്റേഷനിൽ തടവിലാണ്. മുൻപും സമാന രീതിയിൽ ഒന്നിലധികം കുറ്റകൃത്യങ്ങൾ ചെയ്ത വ്യക്തിയാണ് അറസ്റ്റിലായതെന്നും പറയുന്നു. തഅന്വേഷണത്തിന്റെ ഭാഗമായി, കഴിഞ്ഞ മാസം ഗ്രേസ്റ്റോണിലെ ഒരു സൂപ്പർമാർക്കറ്റിൽ നടന്ന സായുധ കവർച്ചയ്ക്ക് ഇതേ പ്രതി തന്നെയാണോ ഉത്തരവാദിയെന്ന് ഗാർഡായി അന്വേഷിച്ചു വരികയാണ്.

ബുധനാഴ്ച നടന്ന സായുധ കവർച്ചയും കഴിഞ്ഞ ഡിസംബർ 23 ന് വൈകുന്നേരം ഗ്രേസ്റ്റോണിൽ നടന്ന കവർച്ചയും തമ്മിൽ ബന്ധമില്ലെന്ന് ഉദ്യോഗസ്ഥർക്ക് ഉറപ്പുണ്ടെന്ന് വൃത്തങ്ങൾ പറയുന്നു. അതേസമയം കുട്ടികളെ പരിചരിക്കുന്ന സ്ത്രീയെ മുഖംമൂടി ധരിച്ചെത്തിയ സംഘം കെട്ടിയിട്ട് രണ്ട് കുട്ടികളെ അവരുടെ വീട്ടിലെ കുളിമുറിയിൽ ബന്ദികളാക്കിയ സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.രാജ്യത്തെ ഏറ്റവും പ്രബലമായ കവർച്ച സംഘങ്ങളിലൊന്നാണ് ആസൂത്രിതമായ ക്രൂരമായ കവർച്ച നടത്തിയതെന്ന് ഡിറ്റക്ടീവുകൾ അന്വേഷിക്കുന്നു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here