gnn24x7

കോർക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ ഇന്ത്യൻ നഴ്‌സിനെതിരെ വംശീയാധിക്ഷേപം; അന്വേഷണം ആരംഭിച്ചു; CUH ലെ അഡാപ്റ്റേഷൻ പ്രോഗ്രാമിനെക്കുറിച്ചും പരാതി നൽകി നഴ്സുമാർ

0
10995
gnn24x7

കോർക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന ഇന്ത്യൻ നഴ്‌സിനെതിരെ വംശീയാധിക്ഷേപം നടത്തുകയും വിവേചനം കാണിച്ചതും സംബന്ധിച്ച പരാതിയിൽ അന്വേഷണം ആരംഭിച്ചു.ആശുപത്രിയുടെ അഡാപ്റ്റേഷൻ പ്രോഗ്രാമിൽ പങ്കെടുക്കാനെത്തിയ നഴ്സിനെ മുതിർന്ന സ്റ്റാഫ് അംഗം അധിക്ഷേപിച്ചതായാണ് പരാതി. അഡാപ്റ്റേഷൻ പ്രോഗ്രാമിൽ ഇന്ത്യൻ നഴ്‌സുമാരോട് കാണിക്കുന്ന മനോഭാവവുമായി ബന്ധപ്പെട്ട് സമാനമായ ആരോപണങ്ങൾ ഉന്നയിച്ച് 29 നഴ്‌സുമാർ ഒപ്പിട്ട ഗ്രൂപ്പ് കത്ത് ആശുപത്രിക്ക് ലഭിച്ച് ഒരു വർഷത്തിന് ശേഷമാണ് അന്വേഷണം.

ആദ്യമായി ആശുപത്രിയിൽ അഡാപ്റ്റേഷൻ ട്രൈനിംഗിന് എത്തിയപ്പോൾ ഇന്ത്യൻ നഴ്സുമാരെ അപകീർത്തിപ്പെടുത്തി സംസാരിച്ചതിനെതിരെ നഴ്സുമാരുടെ സംഘം 2022 ഏപ്രിലിൽ മാനേജ്മെന്റിന് പരാതി നൽകിയിരുന്നു. ഇന്ത്യൻ നഴ്സുമാർ അയർലണ്ടിൽ വരുന്നത് പണമുണ്ടാക്കാൻ വേണ്ടി മാത്രമാണ്, ഐറിഷ് രോഗികൾ മരിക്കുന്നത് ഇവർക്ക് കാര്യമല്ല. ഇന്ത്യൻ നഴ്സുമാർ ഇവിടെ വരുന്നത് പ്രസവിക്കാനും,ചൈൽഡ് ബെനഫിറ്റ് വാങ്ങാനും മാത്രമാണ്. ഇന്ത്യൻ നഴ്സുമാരാണ് ‘കോവിഡ്-19’ പരത്തുന്നത്, ഇന്ത്യൻ നഴ്സുമാർ ഭക്ഷിക്കാനായി ചോറ് ആശുപത്രിയിലേക്കും കൊണ്ടുവരുന്നു. അയർലണ്ടിൽ പണം ചെലവഴിക്കുന്നില്ല.അവർ ആശുപത്രി കുളിമുറികൾ വൃത്തിഹീനമാക്കുന്നു. ബാത്ത്റൂം ഉപയോഗിച്ചതിന് ശേഷം കൈ കഴുകില്ല, തുടങ്ങിയ അതിഗുരുതരമായ വംശീയ അധിക്ഷേപമാണ് മുതിർന്ന ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് നഴ്സുമാർ പറയുന്നു.

അഡാപ്റ്റേഷൻ കോഴ്സിൽ പരാജയപ്പെട്ട ഒരാൾ നഴ്സിംഗ് ആൻഡ് മിഡ്വൈഫറി ബോർഡ് ഓഫ് അയർലണ്ടിൽ (എൻഎംബിഐ) ആശുപത്രിയുടെ തീരുമാനത്തിനെതിരെ അപ്പീൽ നൽകി. ആദ്യം നഴ്സുമാരുടെ സംഘടനയായ ഐ എൻ എം ഓ വഴി നഴ്സുമാർ ആശുപത്രി മാനേജ്മെന്റിനെ സമീപിച്ചെങ്കിലും,ഗ്രൂപ്പായി പരാതി നൽകുന്നതിനെ അധികൃതർ അംഗീകരിച്ചില്ല. തുടർന്ന്, രണ്ട് നഴ്സുമാർ പരാതിയുമായി മുന്നോട്ട് വന്നത്.ഇത്തരം പ്രശ്നങ്ങൾ പുറത്തു പറഞ്ഞാൽ തങ്ങളുടെ അഡാപ്റ്റേഷൻ പ്രോഗ്രാമിനെയും വിസ പെർമിറ്റിനെയും ഭാവി ജീവിതത്തെയും പ്രതികൂലമായി ബാധിച്ചേക്കാം എന്ന ആശങ്കയിലാണ് ഇതുവരെ നേഴ്സുമാർ പ്രതികരിക്കാതിരുന്നത്. എന്നാൽ, മുതിർന്ന ഉദ്യോഗസ്ഥനിൽ നിന്നുള്ള മാനസികപീഡനം അസഹനീയമായതിനെ തുടർന്നാണ് ഇപ്പോൾ പ്രതിഷേധവുമായി മുന്നോട്ട് വന്നത്.

യോഗ്യതയും, പ്രവർത്തന മികവുകൊണ്ടും ലോകമെമ്പാടും പ്രശംസയും ബഹുമാനവും ഏറ്റുവാങ്ങുന്ന ഇന്ത്യൻ നേഴ്സുമാർക്ക്ഇതരമുള്ള അനുഭവം തികച്ചും ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമാണ്. നഴ്സുമാരുടെ പരാതിയുടെ ഗൗരവം കണക്കിലെടുത്ത് അതിവേഗം നടപടി സ്വീകരിക്കുകയും, ഇത്തരം സാഹചര്യം ഭാവിയിൽ ഒഴിവാക്കാൻ വേണ്ട ഇടപെടൽ നടത്തേണ്ടതുമാണ്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

gnn24x7