gnn24x7

ഡബ്ലിൻ എയർപോർട്ടിലെ ഡ്രോൺ പറത്തൽ: പ്രതിരോധത്തിന് പ്രത്യേക സംവിധാനം ആവശ്യപ്പെട്ട് DAA

0
220
gnn24x7

ഡബ്ലിൻ വിമാനത്താവളത്തിൽ ഫ്ലൈറ്റുകളുടെ തടസ്സപ്പെടുത്തി ഡ്രോണുകൾ എത്തുന്നത് ഒഴിവാക്കാൻ സ്റ്റേറ്റ് ഡിഫെൻസ് സിസ്റ്റം വേണമെന്ന് ആവശ്യപ്പെട്ടതായി DAA ചീഫ് എക്‌സിക്യൂട്ടീവ് അറിയിച്ചു. വെള്ളി, ശനി, തിങ്കൾ ദിവസങ്ങളിൽ എയർഫീൽഡിൽ ഡ്രോണുകൾ കണ്ടതിനെ തുടർന്ന് ഡബ്ലിൻ വിമാനത്താവളത്തിൽ ചില വിമാനങ്ങൾ റദ്ദാക്കിയിരുന്നു. വിമാനത്താവളത്തിന്റെ 5 കിലോമീറ്റർ ചുറ്റളവിൽ ഡ്രോണുകൾ പറത്തുന്നത് നിയമവിരുദ്ധമാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഡ്രോണുകൾ പറത്തിയതായി DAAയുടെ അന്വേഷണത്തിൽ സ്ഥിരീകരിച്ചു.

ആശങ്കകൾ ചർച്ച ചെയ്യാൻ ഐറിഷ് ഏവിയേഷൻ അതോറിറ്റി, ഗതാഗത മന്ത്രി ഇമോൺ റയാൻ, സ്റ്റേറ്റ് മന്ത്രി ജാക്ക് ചേമ്പേഴ്‌സ് എന്നിവരെ ഇന്നലെ രാത്രി കണ്ടതായി DAA ചീഫ് എക്‌സിക്യൂട്ടീവ് കെന്നി ജേക്കബ്സ് പറഞ്ഞു. പ്രശ്നം പരിഹരിക്കാൻ പ്രതിരോധ സംവിധാനം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രശ്‌നം ആവർത്തിക്കാതിരിക്കാനുള്ള സാധ്യതകൾ പരിശോധിക്കാൻ മന്ത്രിമാരുമായി കൂടുതൽ ചർച്ചകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here