gnn24x7

ഉയർന്ന നികുതി ബാൻഡിന്റെ പരിധി വർദ്ധിപ്പിക്കുമെന്ന് സൂചന നൽകി Donohoe

0
420
gnn24x7

തൊഴിലാളികൾക്ക് അവരുടെ വരുമാനം കൂടുതൽ നിലനിർത്താനാകുമെന്ന് ഉറപ്പാക്കുന്നതിനായി ഉയർന്ന നികുതി ബാൻഡ് ക്രമീകരിക്കുമെന്ന് സൂചന നൽകി ധനമന്ത്രി Paschal Donohoe. ഗവൺമെന്റ് ബജറ്റ് ആലോചനകളുടെ ഭാഗമായി, ഉയർന്ന നികുതി ബാൻഡിന്റെ പരിധി പ്രതിവർഷം 39,000 യൂറോയായി വർധിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി അദ്ദേഹം പറഞ്ഞു.

നിലവിൽ, തൊഴിലാളികൾക്കുള്ള ഉയർന്ന 40% നികുതി നിരക്കിനുള്ള പരിധി 36,800 യൂറോയാണ്. പുതിയ മാറ്റം പ്രാബാല്യത്തിൽ വന്നാൽ അവർക്ക് കുറഞ്ഞ നിരക്കിൽ 2,200 യൂറോ കൂടി സമ്പാദിക്കാം. ജീവിതച്ചെലവ് പ്രതിസന്ധി പരിഹരിക്കാൻ സഹായിക്കുന്നതിന് തൊഴിലാളികൾക്ക് കൂടുതൽ സമ്പാദ്യം ഉറപ്പുവരുത്തുന്നതിലാണ് ബജറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ടാക്‌സ് ബാൻഡുകളുടെ വിപുലീകരണം ഇപ്പോൾ ടേക്ക്-ഹോം പേ വർദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും സാധ്യതയുള്ള രീതിയാണ്. കാരണം 30% നികുതി നിരക്കിനുള്ള ബദൽ നിർദ്ദേശം അനുസരിച്ച് , 1.05 ബില്യൺ യൂറോയുടെ നികുതി പാക്കേജിന്റെ ഭൂരിഭാഗവും ചെലവാകും. പോസിറ്റീവ് ടാക്‌സ് പാക്കേജ് പാർട്ടിക്ക് ഒരു വലിയ നേട്ടമായിരിക്കുമെന്നും ബജറ്റ് ധാരാളം ആളുകളെ സഹായകരമാകുമെന്നും Fine Gael വക്താക്കൾ പറഞ്ഞു.

ഒരു കുട്ടിക്ക് പ്രതിമാസം 200 യൂറോ വീതം വ ശിശു സംരക്ഷണ ഫീസ് വെട്ടിക്കുറയ്ക്കുന്നതിന്റെ അന്തിമ രൂപത്തെക്കുറിച്ച് ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണെന്ന് ഗ്രീൻ പാർട്ടി വക്താവ് സൂചിപ്പിച്ചു. ഈ വർഷം ആദ്യം പ്രഖ്യാപിച്ച പൊതുഗതാഗത നിരക്കുകളിൽ 20% ഇളവ് നീട്ടുമെന്ന് പ്രതീക്ഷിക്കുന്നു. പക്ഷേ അവ ഇനിയും കുറയ്ക്കില്ല. 1.05 ബില്യൺ യൂറോയുടെ നികുതി പാക്കേജും 5.65 ബില്യൺ യൂറോ ചെലവും അടങ്ങുന്നതാണ് ബജറ്റ്. 400 മില്യൺ യൂറോ 2022-ൽ പ്രാബല്യത്തിൽ വരും. 2023-ലെ മൂലധന ചെലവ് വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് 800 മില്യൺ യൂറോ കൂടി നിലവിൽ വരും. ബാക്കിയുള്ള 4.5 ബില്യൺ യൂറോയിൽ, 2.2 ബില്യൺ യൂറോ പൊതുമേഖലയിലെ ശമ്പള നിർദേശങ്ങൾക്കുള്ള ധനസഹായം, ജനസംഖ്യാപരമായും പണപ്പെരുപ്പത്തിലുമുള്ള സമ്മർദങ്ങൾ നേരിടുന്നതിനും, 2.3 ബില്യൺ യൂറോ നിലവിലുള്ള സേവന നിലവാരം നിലനിർത്താനും ഉപയോഗിക്കും.

2022 ലെ അപ്രതീക്ഷിത പണപ്പെരുപ്പവും 2023 ലെ പണപ്പെരുപ്പം തുടരുമെന്ന പ്രവചനവും ഉള്ളതിനാൽ, നിലവിലുള്ള പൊതു സേവനങ്ങളുടെ നിലവാരം നിലനിർത്തുന്നതിനും ക്ഷേമ സ്വീകർത്താക്കളെയും നികുതിദായകരെയും എണ്ണം കുറയുന്നതിൽ നിന്ന് തടയുന്നതിന് പൊതു ധനകാര്യത്തിൽ സമ്മർദ്ദമുണ്ടെന്ന് PBO ഡയറക്ടർ Annette Connolly പറഞ്ഞു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here