gnn24x7

കോർക്കിൽ 32.8 മില്യൺ യൂറോ വിലമതിക്കുന്ന മയക്കുമരുന്നും തോക്കുകളും പിടിച്ചെടുത്തു

0
386
gnn24x7

കോർക്ക് തുറമുഖത്ത് ഗാർഡായി നടത്തിയ ഓപ്പറേഷനിൽ 32.8 മില്യൺ യൂറോ വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു. തുറമുഖത്ത് നിന്ന് 546 കിലോ സിന്തറ്റിക് മയക്കുമരുന്ന് കണ്ടെടുത്തതായി ഗാർഡായി പറഞ്ഞു. ലഹരി മരുന്നുകൾ ക്രിസ്റ്റൽ മെത്ത് ആണെന്ന് കരുതുന്നു. ട്രാലി, കെറി, കോർക്ക് എന്നിവിടങ്ങളിൽ തുടർച്ചയായി നടത്തിയ തിരച്ചിലിൽ രണ്ട് തോക്കുകളും പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. കെറിയിലെ ഡിവിഷണൽ ഡ്രഗ്സ് ടീമിൻ്റെയും പ്രാദേശിക ഡിറ്റക്ടീവ് യൂണിറ്റുകളുടെയും സാഹകരണത്തോടെയാണ് തെരച്ചിൽ നടത്തിയത്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7