gnn24x7

ഡബ്ലിൻ എയർപോർട്ടിൽ ആറ് മണിക്കൂറിനുള്ളിൽ റദ്ദാക്കിയത് 27 ശതമാനം വിമാനങ്ങൾ

0
459
gnn24x7

ഡബ്ലിൻ: ഡബ്ലിൻ എയർപോർട്ടിൽ ആറ് മണിക്കൂറിനുള്ളിൽ 27 ശതമാനം വിമാനങ്ങളും റദ്ദാക്കി. യൂറോപ്പിലുടനീളം വിമാനത്താവളങ്ങളിലും എയർലൈനുകളിലും ജീവനക്കാരുടെ കുറവവും വിമാനങ്ങൾ റദ്ദാക്കലും കാരണം യാത്രക്കാർ വലയുകയാണ്.

റദ്ദാക്കലുകൾ കൈകാര്യം ചെയ്യാൻ കമ്പനികൾ ആളുകൾക്ക് കൂടുതൽ സമയം നൽകേണ്ടതുണ്ടെന്ന് യാത്രാ വിദഗ്ധൻ ഇഗാൻ കോറി പറഞ്ഞു. ഡബ്ലിൻ എയർപോർട്ടിൽ കഴിഞ്ഞ ആഴ്‌ചയ്‌ക്കുള്ളിൽ റദ്ദാക്കിയ വിമാനങ്ങളിൽ 27 ശതമാനവും ആറ് മണിക്കൂറിനുള്ളിൽ ആയിരുന്നു. യാത്രക്കാർ ഇതിനകം വിമാനത്താവളത്തിൽ എത്തിയത് വലിയ ബുദ്ധിമുട്ടുണ്ടാക്കിയതയും വരും ദിവസങ്ങളിൽ പ്രശ്ന പരിഹാരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പ്രതിരോധ സേനാംഗങ്ങളെ വിമാനത്താവളത്തിലേക്ക് അയക്കുന്നതിനുള്ള ചെലവ് പൂർണമായും ഡിഎഎ വഹിക്കുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു. അടുത്തയാഴ്ച മുതൽ വിമാനത്താവള ജീവനക്കാരെ സഹായിക്കാൻ സൈന്യത്തിലെ അംഗങ്ങൾ തയ്യാറെടുക്കുന്ന സാഹചര്യത്തിലാണെന്നും മന്ത്രി പറഞ്ഞു.ഈ വേനൽക്കാലത്ത് എയർപോർട്ട് ജീവനക്കാരുടെ മേലുള്ള സമ്മർദ്ദം ലഘൂകരിക്കാൻ ധാരണയായതായി ഗ്രീൻ പാർട്ടി നേതാവ് എമോൺ റയാൻ പറഞ്ഞു. യാത്രാ ക്രമീകരണൾക്കെല്ലാം പ്രതിരോധ വകുപ്പും ഡബ്ലിൻ എയർപോർട്ടും തമ്മിൽ ഒരു കരാറുണ്ടാകും. അവർക്ക് ആവശ്യമായ നടപടികൾക്ക് ഡബ്ലിൻ എയർപോർട്ട് പൂർണ്ണമായും പണം നൽകുമെന്നും അദ്ദേഹം അറിയിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here