gnn24x7

മലയാളികളെ ലക്ഷ്യമിട്ട് തൊഴിൽ തട്ടിപ്പ് സംഘം;അയർലണ്ടിൽ ഫ്രൂട്ട് പാക്കിംഗിൽ തൊഴിൽ വാഗ്ദാനം

0
2958
gnn24x7

യുവാക്കളെ പ്രത്യേകിച്ച് മലയാളികളെ ലക്ഷ്യമിട്ട് വൻതൊഴിൽ തട്ടിപ്പ് സംഘം സജീവം. അയർലൻഡിൽ ഫ്രൂട്ട് പാക്കിംഗ് മേഖലയിൽ ആകർഷകമായ ശമ്പളത്തോടുകൂടിയുള്ള ജോലിയാണ് സംഘം വാഗ്ദാനം ചെയ്യുന്നത്. Berry Clone എന്ന പേരിലുള്ള വ്യാജ കമ്പനിയാണ് തട്ടിപ്പ് നടത്തുന്നതായി തെളിഞ്ഞിരിക്കുന്നത്. കോര്‍ക്കിലെ ബിഷപ്പ്ടൌണില്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് കമ്പനി അവകാശപ്പെടുന്നത്. എന്നാൽ ഇത്തരത്തിൽ ഒരു സ്ഥാപനവും കോര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നില്ല.

സാമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് തട്ടിപ്പ് സംഘം ഇരകളെ കണ്ടെത്തുന്നത്. പ്രതിമാസം 2500 യൂറോ ശമ്പളത്തില്‍ ദിവസേ 8 മണിക്കൂര്‍ വീതമുള്ള ജോലിയാണ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ നിരവധി വ്യാജ ആനുകൂല്യങ്ങളും ഇവര്‍ പരസ്യപ്പെടുത്തുന്നു. വ്യാജ ഓഫര്‍ ലെറ്റര്‍ നല്‍കിയ ശേഷം ബാംഗ്ലൂരില്‍ നിന്നും ഇവര്‍ക്കായി മെഡിക്കല്‍ പരിശോധന നടത്തുകയും, വ്യാജ ടിക്കറ്റുകളടക്കം നല്‍കിയ ശേഷം വിസയ്ക്കായി കാത്തിരിക്കാനായും ആവശ്യപ്പെടുന്നു. അമ്പതിനായിരും രൂപയോളമാണ് ഓരോ ഇരയിൽ നിന്നും തട്ടിപ്പ് സംഘം ഈടാക്കുന്നത്.

അയര്‍ലന്‍‍ഡില്‍ നിയമപ്രകാരം ജോലി ചെയ്യണമെങ്കില്‍ ഡിപാര്‍ട്മെന്റ് ഓഫ് എന്റര്‍പ്രൈസ് നല്‍കുന്ന വര്‍ക്ക് പെര്‍മിറ്റ് ആവശ്യമാണ്. നിലവില്‍ വിദേശികള്‍ക്ക് ഫ്രൂട്ട് പാക്കിങ് ജോലികള്‍ക്ക് ഡിപാര്‍ട്മെന്റ് ഓഫ് എന്റര്‍പ്രൈസില്‍ നിന്നും വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നില്ല. ഇത്തരം നിയമങ്ങളെക്കുറിച്ച് ജനങ്ങൾക്കുള്ള അറിവില്ലായ്മയാണ് സംഘം ചൂഷണം ചെയ്യുന്നത്. സ്ഥാപനത്തിന്റെ ഓഫർ ലെറ്ററിൽ കൊടുത്തിരിക്കുന്ന ഫോൺ നമ്പറും വ്യാജമാണ്. അയർലണ്ട് മേൽവിലാസവും ഇംഗ്ലണ്ടിലെ ഫോൺ നമ്പറും ആണ് കമ്പനി നൽകുന്നത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/JhxiciOJCEF28fswCzOCIB

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here