gnn24x7

സ്ലൈഗോയിലെ ആദ്യ ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റ് ഇന്ന്; Clash of the Titans 9 മണി മുതൽ, മത്സരഫലം തത്സമയം STUMPS Appൽ…. ആരാധകർക്ക് ബിരിയാണി മേള

0
71
gnn24x7

സ്ലൈഗോ: സ്ലൈഗോയിലെ ആദ്യ ഇൻഡോർ ക്രിക്കറ്റ്  ടൂർണമെൻ്റ്Clash Of Titans -Season-1 ഇന്ന് രാവിലെ 9 മണി മുതൽ നടക്കും. സ്ലൈഗോ ടൈറ്റൻസ് ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ടൂർണമെന്റിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ടീം മാനേജർ ആൽബർട്ട് കുര്യാക്കോസ് അറിയിച്ചു.

അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 12 ടീമുകളാണ് സീസൺ ഒന്നിൽ മാറ്റുരക്കുന്നതു.

സ്ലൈഗോ ടെന്നീസ് ക്ലബ്ബിൽ നടക്കുന്ന മത്സരഫലം Stumps ആപ്പിലൂടെ തത്സമയം അറിയാം.

മത്‌സരം കൊഴുപ്പിക്കുന്നതിന്റെ ഭാഗമായി ആരാധകർക്ക് ബിരിയാണി മേളയും സംഘാടകർ ഒരുക്കിയിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്.

വിനു എ.വി, സെക്രെട്ടറി, സ്ലൈഗോ ടൈറ്റൻസ് 

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7