വിദേശ സംഭാവന സ്വീകരിക്കാന്‍ വിലക്ക്

0
114

്യൂഡല്‍ഹി: വിദേശത്തു നിന്നും സംഭാവനകള്‍ സ്വീകരിക്കുന്നതിനെ നിയന്ത്രിക്കുന്ന നിയമഭേദഗതി ബില്‍ ലോകസഭ പാസാക്കി. വ്യക്തികള്‍, സംഘടനകള്‍, മറ്റു സ്ഥാപനങ്ങള്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍, പൊതുസേവകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെല്ലാം ഈ നിയമം ബാധകമാവും. രാജ്യത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന സന്നദ്ധസംഘടനകളുടെ മേല്‍ നിയന്ത്രണം കൊണ്ടാവരാനും അവയെ തങ്ങളുടെ പരിധിയില്‍ നിര്‍ത്താനുമാണ് മോദി സര്‍ക്കാര്‍ ഇത്തരത്തിലുള്ള തീരുമാനം എടുത്തതെന്നായിരുന്നു പ്രതിപക്ഷത്തിന്റെയും മറ്റുള്ളവരും ആരോപിക്കുന്നത്. നിലവിലുള്ള വിദേശ സംഭാവന നിയന്ത്രണ നിയമം(2010 ല്‍ നിലവിലുള്ളത്) ഭേദഗതി ചെയ്താണ് പുതിയ ബില്‍ ലോകസഭയില്‍ പാസാക്കിയത്.

ഈ നിയമ വിരുദ്ധമായ പ്രവര്‍ത്തനം സര്‍ക്കാര്‍ രേഖാമൂലമോ, മറ്റു രീതിയിലൊ അറിഞ്ഞുകഴിഞ്ഞാല്‍ ചട്ട പ്രകാരം നിയമം ലംഘിക്കുന്നവരുടെ അല്ലെങ്കില്‍ സംഘടനയുടെ രജിസ്‌ട്രേഷന്‍ 360 ദിവസം വരെ സസ്‌പെന്‍ഷനില്‍ വയ്ക്കാനുള്ള ചധികാരം ഭേദഗതിപ്രകാരം കേന്ദ്രസര്‍ക്കാരില്‍ നിക്ഷ്പിതമായിരുക്കും. ഇനി അഥവാ അംഗീകാരത്തോടുകൂടി സംഭാവന സ്വീകരിക്കണമെങ്കില്‍ സ്വീകരിക്കുന്നവര്‍ക്ക് ആധാര്‍ നമ്പരും കര്‍ശനമാക്കി.

സംഭാവന സ്വീകരിക്കാനുള്ള രജിസ്‌ട്രേഷനും പ്രത്യേകം ചിട്ടവട്ടങ്ങള്‍ പ്രാബല്ല്യത്തില്‍ വന്നു. രാജ്യത്തോ, പുറത്തോ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും വര്‍ഗ്ഗീയ പ്രശ്‌നങ്ങളുടെ ഭാഗമായിട്ടില്ലെന്നും, മതപരമായ പരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ജാതിപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും പണം തിരിമറി ചെയ്ത് പിടിക്കപ്പെട്ടിട്ടില്ലെന്നും ബോധ്യപ്പെടുത്തിയാല്‍ മാത്രമെ വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ രജിസ്‌ട്രേഷന് യോഗ്യത ലഭിക്കുകയുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here