gnn24x7

കനിവിന്റെ കരം നീട്ടി ഐറിഷ് മലയാളികൾ; വിജേഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ധനസമാഹരണം പൂർത്തിയായി

0
553
gnn24x7

അയർലണ്ടിൽ മരണപ്പെട്ട മലയാളി നേഴ്സ് വിജേഷിന്റെ മൃതദേഹം നാട്ടിൽ എത്തിക്കാനും കുടുംബത്തിനുള്ള സഹായത്തിനുമായി നടത്തിയ ധനസമാഹരണം പൂർത്തിയായി. ആവശ്യമായ മുഴുവൻ തുകയും ക്യാമ്പയിനിലൂടെ കണ്ടെത്താൻ സാധിച്ചു. ഈ അവസരത്തിൽ സഹായം നൽകിയ എല്ലാ സുമനസ്സുകൾക്കും നന്ദി പറയുന്നതായി വിജീഷിന്റെ കുടുംബം അറിയിച്ചു.വയനാട് താമരശ്ശേരി സ്വദേശിയായ 33 വയസ്സുള്ള വിജേഷ് പി. കെ കഴിഞ്ഞ ദിവസം ഹൃദയസ്തംഭനം മൂലമാണ് മരണപ്പെട്ടത്. അയർലൻഡിലെ കൗണ്ടിമീത്ത് സ്റ്റാമുള്ളിനിൽ താമസിച്ചു വരികയായിരുന്നു വിജേഷ്.

വിജേഷിന്റെ മൃതദേഹം ഇന്ന് പൊതുദർശനത്തിന് വയ്ക്കും. PTownley&Sons, Funeral Directors, Crosshands, Drogheda യിൽ ഇന്ന് വൈകുന്നേരം 5 മണി മുതൽ രാത്രി 7 മണി വരെയാണ് പൊതുദർശനം നടക്കുക. കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവേയാണ് വിജേഷ് കുഴഞ്ഞു വീണത്. ഉടൻ തന്നെ പാരമെഡിക്കൽ ടീം എത്തി പ്രാഥമിക ശുശ്രൂഷകൾ നൽകി സമീപത്തെ ആശുപ്രതിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കുവാൻ കഴിഞ്ഞില്ല.

2023 ഡിസംബറിലാണ് വിജേഷ് സാമുള്ളിനിൽ എത്തിയത്. ടാൽബോട്ട് ഗ്രൂപ്പിന് കീഴിലുള്ള റെഡ് വുഡ് എക്സ്റ്റൻഡഡ് കെയർ ഹോമിൽ ഹെൽത്ത് കെയർ അസിസ്‌റ്റന്റായി ജോലി ചെയ്തു വരികയായിയുന്നു. കുടുംബം നാട്ടിലാണ്. മൃതദേഹം ദ്രോഹെട ഔർ ലേഡി ഓഫ് ലൂർദ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7