gnn24x7

വിൻസെന്റിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിക്കും കേന്ദ്ര വിദേശകാര്യ മന്ത്രിക്കും അയച്ച കത്തിൽ T N പ്രതാപൻ എംപി; അന്ത്യോപചാരമർപ്പിച്ച് അയർലണ്ടിലെ മലയാളി സമൂഹം

0
174
gnn24x7

ഡബ്ലിൻ : ദ്രോഗഡ ലൂര്‍ദ് ആശുപത്രിയിൽ വെച്ച് കഴിഞ്ഞ ദിവസം മരണപ്പെട്ട വിന്‍സെന്റ് ചിറ്റിലപ്പിള്ളിയുടെ മൃതദേഹം നാട്ടിൽ എത്തിക്കുവാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ഇന്ന് വൈകുന്നേരം 5 മണി മുതൽ 7 മണിവരെ പരേതന്റെ ഭൗതിക ശരീരം ദ്രോഗഡയിലെ ടൗണ്‍ലീസ് ഫ്യൂണറല്‍ ഹോമില്‍ പൊതുദര്ശനത്തിനും ആദരാഞ്ജലികൾ അർപ്പിക്കുവാനുമായി എത്തിച്ചു. തുടർന്ന് പ്രാർത്ഥനാ സുസ്രൂഷകളും നടത്തി. അയർലണ്ടിലെ നൂറുകണക്കിന് മലയാളികൾ അദ്ദേഹത്തിന് അന്ത്യഞ്ജലി അർപ്പിക്കുവാനായി എത്തിയിരുന്നു. ഒഐസിസി അയർലൻഡ് ഘടകം പ്രസിഡന്റ് ലിങ്ക് വിൻസ്റ്റർ  മാത്യു, ജനറൽ സെക്രട്ടറി സാൻജോ മുളവരിക്കൽ, ജോയിന്റ് സെക്രട്ടറി റോണി കുരിശിങ്കൽ പറമ്പിൽ എന്നിവർ ആദരാഞ്ജലികള്‍ അർപ്പിക്കുവാനായി എത്തി.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7