gnn24x7

കേരള ഹൗസ് കർണിവലിന് കേളികൊട്ടുയരുന്നു: ഇന്ന് വൈകീട്ട് 8.30ന് ദീപശിഖ തെളിയിക്കും

0
738
gnn24x7

അയർലണ്ട് മലയാളികൾക്ക് അതിരുകളില്ലാത്ത ആവേശം പകർന്ന് കേരള ഹൗസ് കാർണിവലിന് ഇനി നാളുകൾ മാത്രം ബാക്കി. ആഘോഷങ്ങൾക്ക് തുടക്കമിട്ട് ഇന്ന് വൈകീട്ട് 8.30 ന് കേരള ഹൗസ് ആസ്ഥാനമായ Kilnamanagh Family Recreation Centre ൽ ദീപശിഖ തെളിയിക്കും. ജാതി, മതം, പ്രദേശം എന്നീ വ്യത്യാസമില്ലാതെ, അയർലണ്ട് മലയാളികളുടെ പകരം വയ്ക്കാനില്ലാത്ത ആഘോഷനിമിഷങ്ങൾക്ക് ഇതോടെ തുടക്കമാകും.

ഐറിഷ് മലയാളികളുടെ ഒത്തൊരുമയുടെയും മാനവികതയുടെയും സന്ദേശം പകരുന്ന കേരള ഹൗസ് കാർണിവൽ കഴിഞ്ഞ വർഷങ്ങളിൽ എല്ലാം തന്നെ മികച്ച വിജയമായിരുന്നു. ഏറ്റവും വലിയ മലയാളി കൂട്ടയ്മയായ കേരള ഹൗസ് സംഘടിപ്പിക്കുന്ന മെഗാ കാർണിവൽ ജൂൺ 17ന് രാവിലെ എട്ടുമുതൽ വൈകുന്നേരം എട്ടുവരെ സ്ഥിരം വേദിയായ ഡബ്ലിനിലെ ലൂക്കൻ യൂത്ത് സെന്ററിലാണ് നടക്കുക.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BhPDTny97p6JYunSO4wSHL

gnn24x7