gnn24x7

കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ അറസ്റ്റ് ചെയ്തതിൽ ഒഐസിസി അയർലൻഡ് പ്രതിഷേധിച്ചു

0
321
gnn24x7

ഡബ്ലിൻ : കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ കള്ള ക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത പിണറായി സർക്കാരിന്റെ നടപടിയിൽ ഒഐസിസി അയർലൻഡ് പ്രതിഷേധിച്ചു. അഴിമതിയിൽ കുളിച്ച പിണറായി ഭരണത്തിൽ നിന്നും ജനങ്ങളുടെ ശ്രെദ്ധ തിരിച്ചുവിടാൻ നടത്തുന്ന ഒരു രാഷ്ട്രീയ ഗൂഡാലോചന കൂടിയാണ് ഇത്.

കേസിൽ ശിക്ഷിക്കപ്പെടാൻ മാത്രമുള്ള ഒരു തെളിവും പോലീസിന് ലഭിച്ചിട്ടില്ല. ഇത് കൊണ്ടൊന്നും പ്രതിപക്ഷത്തിനെ നിശബ്ദമാക്കാനോ, കോൺഗ്രസിനെ ഇല്ലായ്മ ചെയ്യാനോ പിണറായി വിജയൻ വിചാരിച്ചാൽ നടക്കില്ല.

മതിയായ തെളിവുകൾ പോലുമില്ലാതെ കെ. സുധാകരനെതിരെ കെട്ടിച്ചമച്ച കേസ് കോടതിയിൽ വരുമ്പോൾ തള്ളിപ്പോകും. സുധാകരന്റെ അറസ്റ്റ് ചെയ്തതിൽ പിണറായി സർക്കാർ വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഒഐസിസി അയർലൻഡ് ഭാരവാഹികൾ പറഞ്ഞു. കേരള സർക്കാരിന്റെ അഴിമതിയിൽ നിരന്തര വിമർശനം ഉയർത്തുന്ന പ്രതിപക്ഷ നേതാക്കൾക്കെതിരെ കള്ളക്കേസ് എടുക്കാനുള്ള പിണറായി സർക്കാരിന്റെ നീക്കത്തിനെതിരെയാണ് ഒഐസിസി അയർലൻഡ് പ്രതിഷേധിക്കുന്നത്.

പിണറായി ഭരണം ജനങ്ങൾക്ക് കിട്ടിയിരിക്കുന്ന ഏറ്റവും വലിയ തിരിച്ചടിയാണ്. സുധാകരനെപോലെയുള്ള ഒരു നേതാവിനെ കള്ളക്കേസിൽ കുടുക്കാൻ മാത്രം പിണറായി ഭരണം കൊണ്ട് കഴിയില്ലെന്നും ഒഐസിസി അയർലൻഡ് വ്യക്തമാക്കി.

കെപിസിസി പ്രസിഡന്റ് സുധാകരനെ അറസ്റ്റ് ചെയ്ത നടപടിയിൽ  ഒഐസിസി അയർലൻഡ് പ്രസിഡന്റ് ലിങ്ക് വിൻസ്റ്റർ, സാൻജോ മുളവരിക്കൽ , പുന്നമട ജോർജ്കുട്ടി , റോണി കുരിശിങ്കൽ പറമ്പിൽ, കുരുവിള ജോർജ്, ചാൾസൺ ചാക്കോ, സുബിൻ ഫിലിപ്പ്, ജിനെറ്റ്, ഫവാസ് മടശ്ശേരി, ബേസിൽ ബേബി, ഫ്രാൻസിസ് ജേക്കബ് ലിജോ ജോസഫ്, ലിജു ജേക്കബ് എന്നിവർ പ്രതിഷേധം അറിയിച്ചു.

വാർത്ത അയച്ചത്‌ : റോണി കുരിശിങ്കൽപറമ്പിൽ

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

gnn24x7