gnn24x7

വടക്കൻ ഡബ്ലിനിൽ 2,300 പുതിയ വീടുകൾ നിർമ്മിക്കാൻ LDA പദ്ധതി

0
344
gnn24x7

ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) നോർത്ത് ഡബ്ലിനിൽ 26 ഹെക്ടർ ഭൂമി വാങ്ങി. ഇവിടെ 2,300-ലധികം വില കുറവിൽ സോഷ്യൽ ഹോംസ് നിർമ്മിക്കന്നതിന് പദ്ധതി തയ്യാറാക്കുന്നു. Clongriffin നിലെ ഭൂമിക്ക് 1,800 യൂണിറ്റുകൾക്ക് നിലവിൽ പ്ലാനിംഗ് അനുമതിയുണ്ട്. അധിക വീടുകൾക്കായി അനുമതി നൽകിയാൽ, ദശാബ്ദങ്ങളിലെ തന്നെ ഏറ്റവും വലിയ സിംഗിൾ സ്റ്റേറ്റ് ഹൗസിങ് പ്രൊജക്റ്റായിരിക്കും ഇത്. നാഷണൽ അസറ്റ് മാനേജ്‌മെന്റ് ഏജൻസിയിൽ നിന്ന് 44 മില്യൺ യൂറോയ്‌ക്കാണ് പ്രോപ്പർട്ടി വാങ്ങിയത്.

പ്രോജക്ട് ക്യാപിറ്റൽ നോർത്ത്, ബാരിന എന്നിങ്ങനെയാണ് ഭൂമി അറിയപ്പെടുന്നത്, മൊത്തം യഥാക്രമം 13.2-ഹെക്ടർ, 11.1, 2.1-ഹെക്ടർ വിസ്തൃതി. പ്രോജക്റ്റ് ക്യാപിറ്റൽ നോർത്ത് 1,823 യൂണിറ്റുകൾക്കും ചില വാണിജ്യ വികസനങ്ങൾക്കുമുള്ള ആസൂത്രണ അനുമതിയുള്ള സൈറ്റാണ്. ഡബ്ലിൻ 13-ലെ ക്ലോംഗ്രിഫിൻ റെയിൽവേ സ്റ്റേഷന്റെ അടുത്താണ് ഈ സൈറ്റ് സ്ഥിതിചെയ്യുന്നത്, ഇത് ഭവന നിർമ്മാണത്തിനായി സോൺ ചെയ്തിരിക്കുന്നു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7