അയർലണ്ടിലെ കുടുംബങ്ങൾ വർധിച്ചുവരുന്ന ജീവിതച്ചെലവിന്റെ സമ്മർദം നേരിടുന്നതായി കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന Barnardo’s പുറത്തിറക്കിയ പുതിയ റിപ്പോർട്ട്. കഴിഞ്ഞ 12 മാസത്തിനിടെ 36 ശതമാനം കുടുംബങ്ങൾ ഊർജ ബില്ലുകൾ അടയ്ക്കുന്നതിൽ കുടിശിക വരുത്തിയതായി പഠനം കണ്ടെത്തി. 2025-ൽ ഇത് 32 ശതമാനമായിരുന്നു.
Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

‘Cost of Living – Impact on Children 2026’ എന്ന റിപ്പോർട്ടിൽ, മാതാപിതാക്കളിൽ 30 ശതമാനം പേർക്ക് ചില ഘട്ടങ്ങളിൽ സ്വന്തം കുട്ടികൾക്ക് ആവശ്യമായ ഭക്ഷണം നൽകാൻ പോലും കഴിയാത്ത സാഹചര്യം ഉണ്ടായതായി പറയുന്നു. കൂടാതെ, 44 ശതമാനം മാതാപിതാക്കൾ കുട്ടികൾക്ക് മതിയായ ഭക്ഷണം ലഭിക്കാനായി സ്വന്തം ഭക്ഷണം ഒഴിവാക്കുകയോ അളവ് കുറയ്ക്കുകയോ ചെയ്തതായും കണ്ടെത്തി.

കഴിഞ്ഞ ഒരു വർഷത്തിനിടെ അഞ്ചിൽ രണ്ട് മാതാപിതാക്കൾ പണം കടം വാങ്ങേണ്ടി വന്നതായി സർവേ വ്യക്തമാക്കുന്നു. അതേസമയം, 16 ശതമാനം കുടുംബങ്ങൾ ഭക്ഷ്യ ബാങ്കുകളുടെ സഹായം തേടിയതായും റിപ്പോർട്ടിൽ പറയുന്നു. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വർധനവാണ്. ഇന്ധനച്ചെലവുകൾ സംബന്ധിച്ച് 55 ശതമാനം മാതാപിതാക്കൾ ആശങ്ക പ്രകടിപ്പിച്ചപ്പോൾ, 17 ശതമാനം പേർ ചികിത്സാ-ആരോഗ്യ സേവനങ്ങൾ പോലും ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്തതായി കണ്ടെത്തി.
ജീവിതച്ചെലവ് വർധന കുട്ടികളെ പ്രതികൂലമായി ബാധിച്ചുവെന്ന് 80 ശതമാനം കുടുംബങ്ങളും അഭിപ്രായപ്പെട്ടു. പ്രത്യേകിച്ച് ഒറ്റ രക്ഷിതാവുള്ള കുടുംബങ്ങളിലെ കുട്ടികളാണ് കൂടുതൽ പ്രതിസന്ധി നേരിടുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കുട്ടികളുടെ ദാരിദ്ര്യം 2030ഓടെ അവസാനിപ്പിക്കുകയെന്ന സർക്കാർ ലക്ഷ്യം കൈവരിക്കണമെങ്കിൽ കൂടുതൽ സാമ്പത്തിക സഹായ പദ്ധതികൾ അനിവാര്യമാണെന്ന് Barnardo’s ആവശ്യപ്പെട്ടു. കുട്ടികൾക്കുള്ള സഹായധനവും ഇന്ധന അലവൻസും വർധിപ്പിക്കണമെന്നും, പ്രീപെയ്ഡ് മീറ്റർ ഉപയോഗിക്കുന്നവർ നേരിടുന്ന ഉയർന്ന ഊർജ ചെലവിലെ അസമത്വം കുറയ്ക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==





































