gnn24x7

മോർട്ട്ഗേജ് പലിശനിരക്ക് അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തലത്തിൽ

0
314
gnn24x7

അയർലണ്ട്: റിപ്പബ്ലിക്കിലെ വേരിയബിൾ മോർട്ട്ഗേജ് പലിശനിരക്ക് ഏകദേശം അഞ്ച് വർഷത്തിനിടയിലെ ഏറ്റവും വലിയ തുകയായി ഉയർന്നു. ഐറിഷ് കുടുംബങ്ങൾ യൂറോ സോണിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഗണ്യമായി കൂടുതൽ പണം നൽകുന്നത് തുടരുകയാണ്. പുതിയ മോർട്ട്ഗേജ് കരാറുകളുടെ ശരാശരി പലിശ നിരക്ക് ജനുവരിയിൽ 2.76 ശതമാനമായിരുന്നു, ഇത് യൂറോ സോൺ ശരാശരി നിരക്കായ 1.31 ശതമാനത്തിന്റെ ഇരട്ടിയിലധികമാണെന്നാണ് സെൻട്രൽ ബാങ്കിൽ നിന്നുള്ള പുതിയ കണക്കുകൾ കാണിക്കുന്നത്.

ഐറിഷ് കുടുംബങ്ങൾ യൂറോ സോണിൽ ഗ്രീസിന് പിന്നിൽ രണ്ടാമത്തെ ഉയർന്ന പലിശ നിരക്ക് നൽകുന്നത് തുടരുന്നു. മോർട്ട്ഗേജ് ഹോൾഡർമാർ അവരുടെ സമാന രീതിയിലുള്ള യൂറോപ്യരെക്കാൾ പ്രതിവർഷം € 2,200 വരെ അധികമായി നൽകുന്നു.

ഫിൻലാൻഡ് യൂറോ സോണിലെ ഏറ്റവും കുറഞ്ഞ ശരാശരി മോർട്ട്ഗേജ് നിരക്ക് തുടരുകയാണ്. 0.79 ശതമാനമാണ് ഫിൻലാൻഡിന്റെ മോർട്ട്ഗേജ് നിരക്ക്. 0.8 ശതമാനം മോർട്ട്ഗേജ് നിരക്കോടെ പോർച്ചുഗൽ തൊട്ടുമുന്നിലുണ്ട്. റിപ്പബ്ലിക്കിലെ പുതിയ മോർട്ട്ഗേജ് കരാറുകളുടെ മൂല്യം ജനുവരിയിൽ 530 മില്യൺ യൂറോയാണ്. വാർഷിക അടിസ്ഥാനത്തിൽ 6 ശതമാനം വർധനവാണുണ്ടായത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here