gnn24x7

മോർട്ട്ഗേജ് ഇന്ററസ്റ്റ് റിലീഫ് സ്കീം ഇപ്പോൾ ക്ലെയിം ചെയ്യാം

0
491
gnn24x7

PAYE നികുതിദായകർക്ക് 2023-ലെ മോർട്ട്‌ഗേജ് പലിശ റിലീഫിനായുള്ള ക്ലെയിമുകൾ ഇന്ന് മുതൽ നൽകാം. റവന്യൂവിൻ്റെ myAccount സേവനത്തിലൂടെ അപേക്ഷകൾ സമർപ്പിക്കാം. 2024-ലെ ബജറ്റിൽ, ധനകാര്യ മന്ത്രി മൈക്കൽ മഗ്രാത്ത് ഒരു വർഷത്തെ മോർട്ട്ഗേജ് പലിശ നികുതി റിലീഫ് സ്കീം 1,250 യൂറോ വരെ പ്രഖ്യാപിച്ചു. നികുതി ഇളവ് ആദായനികുതിയുടെ സ്റ്റാൻഡേർഡ് നിരക്കിലാണ്. 2022-ൽ നൽകിയ പലിശയേക്കാൾ 2023-ൽ നൽകിയ പലിശയുടെ വർദ്ധനവിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഏകദേശം 208,000 മോർട്ട്ഗേജുകൾ ഇളവിന് അർഹതയുള്ളതായി കണക്കാക്കപ്പെടുന്നു. 125 മില്യൺ യൂറോയാണ് ഒരു തവണ ഓഫ് ബേസ്സിൽ പ്രതീക്ഷിക്കുന്ന തുക.

നികുതി റിലീഫ് ക്ലെയിം ചെയ്യുന്നതിന് നികുതിദായകർ 2023 ലെ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുകയും 2022, 2023 വർഷങ്ങളിലെ മോർട്ട്ഗേജ് പലിശയുടെ സർട്ടിഫിക്കറ്റ് 2022 ഡിസംബർ 31-ന് അവരുടെ മോർട്ട്ഗേജ് ബാലൻസ് സ്ഥിരീകരണത്തോടൊപ്പം അപ്‌ലോഡ് ചെയ്യുകയും വേണം. നികുതിദായകർക്ക് ഫെബ്രുവരി പകുതിയോടെ “ROS” വഴി റിലീഫ് ക്ലെയിം ചെയ്യാൻ കഴിയും. പലിശനിരക്കിലെ വർദ്ധനവ് പല മോർട്ട്ഗേജ് ഹോൾഡർമാരിലും ഉണ്ടാക്കിയ ആഘാതത്തെക്കുറിച്ച് സർക്കാരിന് ബോധമുണ്ടെന്ന് ധനകാര്യ മന്ത്രി മൈക്കൽ മഗ്രാത്ത് പറഞ്ഞു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7