gnn24x7

സ്ത്രീകളുടെ സ്ഥാനാരോഹണം, പുരോഹിതരുടെ വിവാഹം; ഐറിഷ് രൂപതകളിൽ നടത്തിയ സർവ്വേയിൽ വിപ്ലവകരമായ നിർദ്ദേശങ്ങൾ

0
242
gnn24x7

26 ഐറിഷ് രൂപതകളിൽ നടത്തിയ സർവേയിൽ 96 ശതമാനം ആളുകളും ഡീക്കന്മാരായും വൈദികരായും സ്ത്രീകളെ നിയമിക്കുന്നതിനെ അനുകൂലിക്കുന്നതായി കണ്ടെത്തി.കൂടാതെ കത്തോലിക്കാ രൂപതകളിലുടനീളമുള്ള വിശ്വാസികളുമായി കൂടിയാലോചിച്ച ശേഷം LGBTI+ ആളുകളെ കൂടുതൽ ഉൾപ്പെടുത്താനുള്ള നിർദേശവും റിപ്പോർട്ടിൽ പറയുന്നു.

2023-ൽ വത്തിക്കാനിൽ നടക്കുന്ന സിനഡലിറ്റിയെക്കുറിച്ചുള്ള ആഗോള സിനഡിന് മുന്നോടിയായാണ് സർവേ നടത്തിയത്. കഴിഞ്ഞ വർഷം ഫ്രാൻസിസ് മാർപാപ്പ വിളിച്ച ഈ സിനഡ് 2000 വർഷത്തിനിടെ ആദ്യമായിട്ടാണ് കത്തോലിക്കാ സഭയിൽ ഇത്രയും വിപുലമായ ഒരു ആഗോള കൂടിയാലോചന നടത്തുന്നത്. ‘രൂപതാ ഘട്ടം’ എന്നറിയപ്പെടുന്ന, അതിന്റെ ആദ്യഘട്ടത്തിന്റെ അവസാനത്തോട് അടുക്കുകയാണ് ഇപ്പോൾ സിനഡ്.

സർവേയിൽ പങ്കെടുത്ത ഭൂരിഭാഗവും സ്ത്രീകളുടെ സ്ഥാനാരോഹണത്തെ അനുകൂലിക്കുന്നുണ്ട്. പുരോഹിതന്മാർക്ക് തങ്ങളുടെ താല്പര്യം അനുസരിച്ച് വിവാഹം ചെയ്യാൻ അനുവദിക്കണമെന്നാണ് മറ്റൊരു നിർദേശം. വിവാഹമോചിതർ പുനർവിവാഹം ചെയ്തവർ, അവിവാഹിതരായ മാതാപിതാക്കളും, LGBTQI+ എന്നീ വിഭാഗങ്ങൾക്ക് കൂടുതൽ പരിഗണന നൽകുന്നതും അവർക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കുന്നതിനെയും അനുകൂലിക്കുന്നു.

LGBTI+ ആളുകളെ സംബന്ധിച്ചിടത്തോളം, 85 ശതമാനം പേർ സഭാ ബഹിഷ്‌കരണമുണ്ടാകുന്നതിലും അവരോട് മറ്റുള്ളവർക്കുള്ള മനോഭാവം എന്നിവയയിലും ആശങ്ക പ്രകടിപ്പിച്ചു, അതേസമയം കൂടുതൽ പേരും സഭാ തീരുമാനങ്ങൾ എടുക്കുന്നതിൽ വലിയ പങ്കാളിത്തം ആഗ്രഹിക്കുന്നവരാണ്.ഐറിഷ് സർവേയ്ക്ക് സമാനമായ സർവേകൾ അടുത്ത വർഷം റോമിൽ നടക്കുന്ന സിനഡിന് തയ്യാറെടുക്കുന്നതിനായി കത്തോലിക്കാ സഭ ലോകമെമ്പാടും നടത്തുന്നുണ്ട്.

“സിനോഡൽ പാത്ത്‌വേ” എന്നറിയപ്പെടുന്ന സർവ്വേ കഴിഞ്ഞ ഒക്ടോബറിൽ അയർലണ്ടിൽ ആരംഭിച്ചു, ഓരോ രൂപതയും അവരുടേതായ റിപ്പോർട്ട് തയ്യാറാക്കി. ഓരോ റിപ്പോർട്ടുകളും, ചില സ്വതന്ത്ര സമർപ്പണങ്ങളും ക്രോഡീകരിച്ച് ഓഗസ്റ്റിൽ റോമിലേക്ക് അയക്കും.ഈ പ്രക്രിയയ്ക്ക് അഭൂതപൂർവവും ചരിത്രപരവുമായ പ്രാധാന്യമുണ്ടെന്ന് റോമിലെ ബിഷപ്പുമാരുടെ സിനഡിന്റെ അണ്ടർസെക്രട്ടറി നതാലി ബെക്വാർട്ട് പറഞ്ഞു, 2,000 വർഷത്തിന് ശേഷം കത്തോലിക്കാ സഭ ഇത്തരമൊരു ലോകവ്യാപകമായ കൂടിയാലോചന നടത്തുന്നത് ഇതാദ്യമാണസിനഡൽ പ്രക്രിയയുടെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമായി ഇതിനെ കരുതിയിരുന്നതായി അവർ പറഞ്ഞു.

2023 ഒക്ടോബറിൽ ഫ്രാൻസിസ് മാർപാപ്പ വത്തിക്കാനിലേക്ക് വിളിച്ച സിനഡലിറ്റിയെക്കുറിച്ചുള്ള ലോകമെമ്പാടുമുള്ള സിനഡിലേക്കുള്ള ഐറിഷ് കത്തോലിക്കരുടെ സംഭാവനയായിരിക്കും ഇത്.അതേസമയം, ഐറിഷ് കത്തോലിക്കാ സഭ 2025-ൽ സ്വന്തം ദേശീയ സിനഡിനുള്ള തയ്യാറെടുപ്പുകൾ തുടരും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here